മുരളീധരന്റെ വിമര്‍ശം അശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തില്‍; മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി


2 min read
Read later
Print
Share

മന്ത്രി വി ശിവൻകുട്ടി, കോൺഗ്രസ് നേതാവ് കെ. മുരളീധരൻ | Photo - Mathrubhumi archives

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത്. മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി ആരോപിച്ചു. ചൂടുള്ളപ്പോള്‍ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് മുരളീധരന്‍. ലോകത്താകെ കോവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരന്‍ ഫ്യൂഡല്‍ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര്‍ കൂടാരത്തിലാണ് കെ മുരളീധരന്‍. പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടിയില്‍ നോക്കണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുഖ്യമന്ത്രിയോടുള്ള കെ. മുരളീധരന്റെ വൈരാഗ്യ നിലപാട്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തില്‍ ആണെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനതയോട് വിശദമാക്കേണ്ട ഉത്തരവാദിത്തം മുന്‍ കെ.പി.സി.സി പ്രസിഡണ്ടു കൂടിയായ കെ. മുരളീധരനുണ്ട്.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാവാതെ പകച്ചു നില്‍ക്കുകയാണ് കെ. മുരളീധരന്‍ അടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം. മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെ മുരളീധരന്റെ പരാമര്‍ശവും ഇത് ആദ്യത്തേതല്ല. കേരളത്തിലെ യുവാക്കളും സ്ത്രീകളും ഇതൊക്കെ കാണുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ ആവാത്തതിന്റെ കൊതിക്കെറുവ് മേയര്‍ക്ക് മേല്‍ തീര്‍ക്കാന്‍ ആണ് മുരളീധരന്റെ ശ്രമം. ഇത്തരം പ്രസ്താവനകള്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോണ്‍ഗ്രസും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

എറണാകുളം ഡി.സി.സി. ഓഫീസില്‍ കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. എരണംകെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയിട്ട് എത്ര കാലമായെന്നും ക്രിസ്മസും ഓണവും ആഘോഷിച്ചിട്ട് എത്രനാളായെന്നും കെ. മുകളീധരന്‍ ചോദിച്ചിരുന്നു.

തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രനെയും അദ്ദേഹം പരിഹസിച്ചിരുന്നു. 'രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറുമായി അതിക്രമിച്ചു കയറുകയാണ്. ആരെങ്കിലും ചെയ്യുമോ. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ സ്‌പോട്ടില്‍ വെടിവക്കുകയാണ് ചെയ്യുക. മുന്‍പ് തിരുവനന്തപുരം മേയറെ വിമര്‍ശിച്ചതിനാണ് എനിക്കെതിരേ കേസ് വന്നത്. അവര്‍ക്ക് വിവരമില്ലെന്ന് ഇപ്പോള്‍ മനസ്സിലായി -മുരളീധരന്‍ പരിഹസിച്ചു.

Content Highlights: Minister V Sivankutty K Muraleedharan CM Pinarayi Vijayan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
suresh gopi

'കനൽത്തരി എന്നേ ചാരം പോലുമല്ലാതായിത്തീർന്നു'; പദയാത്രയുമായി സുരേഷ് ഗോപി കരുവന്നൂരില്‍

Oct 2, 2023


Pinarayi Vijayan

2 min

കേന്ദ്രം വിൽപ്പനയ്ക്ക് വെക്കുന്ന സ്ഥാപനങ്ങളെ കേരളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നു- മുഖ്യമന്ത്രി

Oct 2, 2023


kt jaleel, k anilkumar

3 min

CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

Oct 2, 2023

Most Commented