വി.ശിവൻകുട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങള്‍ക്കെതിരേ മന്ത്രി വി ശിവന്‍കുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷന്‍ ഓര്‍മവരുന്നത് മുന്‍പരിചയം ഉള്ളതുകൊണ്ടാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍. അഞ്ചുവര്‍ഷവും കമ്മീഷന്‍ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സര്‍ക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാര്‍ക്കിച്ചു തുപ്പലാണെന്നും അദ്ദേഹം പറഞ്ഞു.
എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിനാണ് ഉള്ളത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചെയ്തികള്‍ മൂലമാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവര്‍ എടപ്പാള്‍ മേല്‍പ്പാലം പോയി കാണണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ നാടിന്റെ മുഴുവന്‍ പിന്തുണയുള്ള നേതാവാണ് പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി ചോദിച്ചു. കെപിസിസി അധ്യക്ഷപദവി ആരുടെയും ഭൂതകാലം മറയ്ക്കാന്‍ ഉള്ള ലൈസന്‍സ് അല്ല. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും വ്യക്തമായി പൊതുജനങ്ങള്‍ക്ക് അറിയാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Content Highlights : V Sivankutty against the allegations of KPCC President K Sudhakaran against Chief Minister Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..