'സഖാവേ വയറ് സ്വല്‍പ്പം കുറയ്ക്കണം കേട്ടോ'; 'ഹീനമായത്‌' കമന്റിന് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി


Photo: facebook.com/comvsivankutty

തിരുവനന്തപുരം: തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തിന്‌ വന്ന കമന്റിന് മറുപടി നല്‍കി മന്ത്രി വി. ശിവന്‍കുട്ടി. കാറില്‍ ഇരിക്കുന്ന മന്ത്രിയുടെ ചിത്രത്തിന് സഖാവേ വയറ് സ്വല്‍പ്പം കുറയ്ക്കണമെന്ന കമന്റാണ് ഒരാള്‍ നല്‍കിയത്. ഇതിന് മന്ത്രി നല്‍കിയ മറുപടി ബോഡി ഷെയ്മിങ് വളരെ ഹീനമാണെന്നായിരുന്നു.

മന്ത്രിയുടെ മറുപടി ഇപ്രകാരം' 'ബോഡി ഷെയ്മിംഗ്' ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്..'



എന്നാല്‍ താന്‍ ഉദ്ദേശിച്ചത് ബോഡി ഷെയ്മിങ് അല്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണം എന്ന കമന്റുമായി യുവാവ് വീണ്ടും രംഗത്ത് വന്നു. 'വയറു കുറക്കണം എന്നത് ബേഡി ഷെയിമിംഗായി തോന്നിയെങ്കില്‍ ക്ഷമിക്കുക. ഡയബറ്റിക്കായവര്‍ ആരോഗ്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ. താങ്കള്‍ ആരോഗ്യ കാര്യത്തില്‍ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങിനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമ കൂടിയാണ്'. എന്നായിരുന്നു മന്ത്രിക്ക് യുവാവ് നല്‍കിയ മറുപടി.

Content Highlights: v sivan kutty, minister, photo, reply


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented