BCCI ഈ ക്വാട്ട കളി എന്നുനിര്‍ത്തും?; പന്തിന് വേണ്ടി സഞ്ജുവിനെ തട്ടുന്നത് അനീതി- മന്ത്രി ശിവന്‍കുട്ടി


ഇന്ത്യൻ ടീം, ശിവൻകുട്ടി. photo: t20worldcup.com, mathrubhumi

തിരുവനന്തപുരം: ടിട്വിന്റി ലോകകപ്പ് സെമിയില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഉറക്കെ തന്നെ വിളിച്ചു പറയുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ബിസിസിഐ ഈ ക്വാട്ട കളി എന്ന് നിര്‍ത്തുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചോദിച്ചു.

വിക്കറ്റ് കീപ്പര്‍ ബാറ്ററായി ലോകകപ്പ് ടീമില്‍ ഇടം പിടിച്ച ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കിനും ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. മികച്ച പവര്‍ ഹിറ്ററായ ഫോമിലുള്ള സഞ്ജുവിനെ തഴഞ്ഞാണ് ഇരുവരെയും ടീമില്‍ എടുത്തത്. ഇത് തികഞ്ഞ അനീതിയാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പന്തിന് വേണ്ടി സഞ്ജുവിനെ പന്ത് തട്ടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.



വരുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ ഏകദിനത്തിലും ടിട്വന്റിയിലും വൈസ് ക്യാപ്റ്റനായിട്ടാണ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന പരമ്പരയ്ക്കും ടീമില്‍ പന്തുണ്ട്, സഞ്ജുവിനെ അവിടേയും ഒഴിവാക്കിയെന്ന കാര്യവും ടീം സെലക്ഷനെ കുറ്റപ്പെടുത്തിക്കൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ടി ട്വന്റി ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗര്‍ഭാഗ്യകരമാണ്. അതില്‍ വേദനയുണ്ട്.
ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണ്. വിക്കറ്റ് കീപ്പര്‍/ ബാറ്ററായി ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാന്‍ ഇരുവര്‍ക്കും ആയിട്ടില്ല.
മികച്ച പവര്‍ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമില്‍ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാന്‍ ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയത്.
മറ്റൊരു ഉദാഹരണം നോക്കുക. വരാന്‍ പോകുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റന്‍ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം.
വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത് ഉണ്ട്, സഞ്ജു ഇല്ല താനും.
ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാന്‍ ഉറക്കെ തന്നെ വിളിച്ചു പറയും.

Content Highlights: minister sivankutty facebook post against bcci


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented