സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ താന്‍ എന്തിന് രാജിവെക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎമ്മിന്റെ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴാണ് സജി ചെറിയാന്‍ ഇങ്ങനെ പ്രതികരിച്ചത്.
രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു നിയമസഭയില്‍ കഴിഞ്ഞ ദിവസം സജി ചെറിയാന്‍ നല്‍കിയ വിശദീകരണം.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് നിയമസഭ എട്ട് മിനിറ്റ് മാത്രമാണ് ചേര്‍ന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിക്കുകയായിരന്നു.
ഇതിന് പിന്നാലെയാണ് സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ആദ്യം സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് എത്താതിരുന്ന സജി ചെറിയാന്‍ വൈകിയാണ് യോഗത്തിനെത്തിയത്. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ സിപിഎം നേതൃത്വം എ.ജി.യില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ നടത്തിയത്. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മാതൃഭൂമി ഡോട്ട്‌കോമാണ് മന്ത്രിയുടെ വിവാദ പ്രസംഗം ആദ്യം വാര്‍ത്തയാക്കിയത്.
Content Highlights: Minister saji cheriyan reply constitution remark after cpm meet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..