എന്തു പ്രഹസനമാണ് സജി...!


കെ.പി. ഗോപിനാഥ്

സജി ചെറിയാൻ | ഫോട്ടോ: www.facebook.com|sajicheriancpim

ഴുപതുകള്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി. ചുറ്റും ഡി.കെ. ബറുവാ ടൈപ്പ് ഭക്തന്മാര്‍. അക്കാലം ഒരു ചൊല്ലുണ്ടായി. മന്ത്രിസഭയില്‍ ഒരു പുരുഷനേയുള്ളൂ. അത് ഇന്ദിരാ ഗാന്ധിയാണ്. ഇപ്പോഴത്തെ കേരള മന്ത്രിസഭയെപ്പററി പറയാന്‍ ഉചിതം മറ്റൊന്നാണ്. പണ്ട് പാക്കനാര്‍ പറഞ്ഞത്. മറ്റുള്ള തമ്പ്രാക്കളെല്ലാം തമ്പ്രാക്കള്‍. ശരിക്കുള്ള തമ്പ്രാക്കള്‍ ആഴ് വാഞ്ചേരിത്തമ്പ്രാക്കള്‍. ആട്ടിന്മേലാട്ടാന്‍ എല്ലാര്‍ക്കും ഇല്ല അര്‍ഹത.

പറയാന്‍ കാരണം മല്ലപ്പള്ളി പ്രസംഗമാണ്. മതേതരത്വം, ജനാധിപത്യം, കുന്തം കുടച്ചക്രം എന്നൊക്കെ ഭരണഘടനയില്‍ ഉണ്ടെന്ന് പറയുന്നു എന്ന സജി ചെറിയാന്റെ പ്രസംഗം. ഭരണഘടന കാരണമാണ് അദാനിയും അംബാനിയും ഉണ്ടായതെന്ന കണ്ടെത്തല്‍. എന്താവും സജി ചെറിയാന്‍ ഇങ്ങനെ പറയാന്‍ കാരണം? ഒരു കൊല്ലമായി അദ്ദേഹം മന്ത്രിയാണ്. ആ ബോധ്യം പക്ഷേ അദ്ദേഹത്തിന് ഇല്ല.

സംസ്ഥാനത്ത് മുമ്പും ഉണ്ടായിട്ടുണ്ട് കെങ്കേമന്‍ പ്രസംഗങ്ങള്‍. അമ്പലം കത്തിയാല്‍ വിശ്വാസം കുറയുമെന്ന സി. കേശവന്‍ പ്രസംഗം. പാര്‍ലമെന്റ് പന്നിക്കൂടെന്ന ഇ.എം.എസ്. പ്രയോഗം. ബാലകൃഷ്ണപ്പിള്ളയുടെ പഞ്ചാബ് പ്രസംഗം. ശ്രീധരന്‍ പിള്ളയുടെ സുവര്‍ണാവസരം പ്രസംഗം, പിണറായിയുടെ പരനാറി പ്രസംഗം, ആന്റണിയെ മുക്കാലിയില്‍ കെട്ടണമെന്ന മുരളീധരന്‍ പ്രസംഗം എന്നിവയൊക്കെ വരും.

കോമണ്‍സെന്‍സ് കോമണല്ലാതാവുന്നു, കാലം ചെല്ലുന്തോറും. പണ്ടത്തെ മരമല്ല ഇന്നത്തെ കസേര.

സി. കേശവന്റെ വാക്കുകള്‍ നോക്കുക. അദ്ദേഹത്തിന് അതില്‍ ഉറച്ച ബോധ്യമുണ്ടായിരുന്നു. ആര് എതിര്‍ത്താലും അദ്ദേഹം വാക്കുകള്‍ പിന്‍വലിക്കില്ല. ഇ.എം.എസ്. കോടതിയില്‍നിന്ന് ശിക്ഷ വാങ്ങിയിരിക്കാം. വ്യക്തിയും സമഷ്ടിയും ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ എന്തെന്നതില്‍ നമ്പൂതിരിപ്പാടിന് സംശയമില്ല.

ഉദാഹരിച്ച മറ്റു പ്രസംഗങ്ങള്‍ നോക്കുക. അന്നന്നത്തെ രാഷ്ട്രീയ നേട്ടങ്ങളാണ് മുഖ്യം. പിണറായി പ്രേമചന്ദ്രനെപ്പറ്റിയുള്ള നിലപാട് മാറ്റിയിട്ടില്ല. സുവര്‍ണാവസരം കൈമോശം വന്നെന്നതില്‍ ഗോവാ ഗവര്‍ണര്‍ക്കും സംശയമില്ല. രണ്ടു പേരും പത്തമ്പതു കൊല്ലം മുമ്പേ തുടങ്ങിയതാണ് രാഷ്ട്രീയം.

കെ. മുരളീധരനെ നോക്കുക. ഇനി ജന്മത്തില്‍ പറയില്ല മുക്കാലിയെപ്പറ്റി. ആന്റണി സഹായിച്ചാണ് കോണ്‍ഗ്രസ്സില്‍ ലീഡറുടെ കാലശേഷം തിരിച്ചുവന്നത്. എല്ലാവരേക്കാളും മുമ്പേ തുടങ്ങിയ ബാലകൃഷ്ണപ്പിള്ളയ്ക്ക് അന്നന്നത്തെ മണിക്കൂര്‍ മാത്രമേ പ്രധാനമായിരുന്നുള്ളൂ.

സജി ചെറിയാന്റെ പ്രഹസനം നോക്കാം. പാര്‍ട്ടിവേദിയേ അറിയൂ. മന്ത്രിയാണെന്ന് ഓര്‍മ്മ പോരാ. പാര്‍ട്ടി വേദിയില്‍ പറയേണ്ടതൊട്ടു പഠിച്ചിട്ടുമില്ല. എന്തുപറഞ്ഞാലും പാര്‍ട്ടി രക്ഷിക്കും. കൊഴുവല്ലൂര്‍ ഇടവകയേക്കാള്‍ ഇരട്ടി.

അതിനാല്‍ തികട്ടുന്നു കൊല്‍ക്കൊത്താ തിസീസ്. ജനിക്കും മുമ്പേ പാര്‍ട്ടി കൈവിട്ടത്. ബൂര്‍ഷ്വാ ലോകം തുലയട്ടെ. വിപ്ലവം ജയിക്കട്ടെ. നയങ്ങളല്ലാ കൊടിയാണ് പ്രശ്‌നം. പറഞ്ഞതെല്ലാം കേന്ദ്രവിരുദ്ധം. സാരമില്ല. അത്രയേയുള്ളൂ. അത്ര മതി.

എന്നാല്‍, മല്ലപ്പള്ളി മല്‍പിടുത്തത്തിന്റെ അപകടം മറ്റൊന്നാണ്. കോടതി ശരിയല്ല എന്ന് മന്ത്രി പറയുന്നതു പോലുമല്ല. എല്ലാ കോടതി വിധികളും ശരിയാണെന്ന് ചില ജഡ്ജിമാര്‍ പോലും ഇന്ന് വാദിക്കാറില്ല. ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ സജി പലതും റദ്ദാക്കുകയാണ്.

കുന്തമാണ് ഭരണഘടന എന്നിരിക്കട്ടെ. 1975-ല്‍ ഇന്ദിരാഗാന്ധി ചെയ്തത് ശരിയാവും. ഭരണഘടന എന്ന കുന്തം ഇന്ദിര അന്ന് അസാധുവാക്കി. പൗരത്വ നിയമത്തില്‍ മോദിയേയും സജി വെറുതേ വിടുന്നു. മോദി കുടച്ചക്രം തിരിച്ചു എന്നായിരുന്നല്ലോ സജിയുടെ നിലപാട്.

ചരിത്രപരമായി ചില കൗതുകങ്ങളുണ്ട്. 1946 ഡിസംബര്‍ തൊട്ട് 1950 ജനുവരി വരെയാണ് ഭരണഘടനാ നിര്‍മ്മാണ സഭയുടെ കാലഘട്ടം. ഏതോ ഒരു നടരാജപ്പിള്ള ആയിരുന്നു അതില്‍ തിരുവിതാംകൂറില്‍ നിന്നുണ്ടായിരുന്ന ഒരാള്‍. അന്ന് കേരളമില്ല. 1949-ലാണ് ഭരണഘടന പാസ്സാക്കിയത്. അന്ന് പാര്‍ട്ടി അണ്ടര്‍ഗ്രൗണ്ടാണ്. അധികാരം തോക്കിന്‍കുഴലിലൂടെ. സജി ചെറിയാന്‍ പഠിക്കുകയാണ്. രണദിവേ തിസീസ് പാര്‍ട്ടി തള്ളിയത് അദ്ദേഹം വൈകാതെ വായിക്കും. തെറ്റുകള്‍ തിരുത്തും. അറിവില്ലായ്മ ക്രിമിനല്‍ കുറ്റമല്ല. കുറ്റം ചെയ്യാനുള്ള അനുവാദവുമല്ല.

ഇനി സജി ചെറിയാന്‍ ശരിക്കും പറഞ്ഞതാവുമോ? അനുഭവമല്ലേ ഗുരു!

Content Highlights: Minister Saji Cherian makes anti-Constitution remarks

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented