മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളെന്ന് ചിത്രീകരിക്കാനുള്ള ശ്രമം രാജ്യത്ത് ബോധപൂര്‍വം ചിലര്‍ നടത്തുന്നുണ്ട്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. സ്വാഗത ഗാനത്തില്‍ ചുമതലവഹിച്ചയാളുടെ സംഘപരിവാര്‍ ബന്ധം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാനോ കലോത്സവത്തിന്റെ ജനകീയ പങ്കാളിത്തം ഇല്ലാതാക്കാനോ ശ്രമം നടന്നോയെന്ന് പരിശോധിക്കുമെന്നും റിയാസ് പറഞ്ഞു. കലോത്സവ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തില്‍ മുസ്ലീം വിരുദ്ധതയുണ്ടെന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം
Content Highlights: minister riyas comments in kalolsavam inaugural song controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..