Photo: Mathrubhumi
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രസ്താവന നടത്തി കുടുങ്ങിയ മന്ത്രി ആർ. ബിന്ദു പത്രസമ്മേളനത്തിൽ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. തിങ്കളാഴ്ച തൃശ്ശൂർ പ്രസ്ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ, ഉന്നതവിദ്യാഭ്യാസത്തിലെ ഒരു വിഷയം എഴുതിക്കൊണ്ടുവന്ന് വായിച്ചശേഷം മന്ത്രി അതിവേഗം സ്ഥലംവിടുകയായിരുന്നു.
പന്ത്രണ്ടേകാലോടെ മന്ത്രി എത്തിയ ഉടൻ മൂന്നുപേജ് പത്രക്കുറിപ്പ് എല്ലാവർക്കും വിതരണംചെയ്തു. ഇത് വായിച്ച് തീർന്ന ഉടൻ ‘ശരി’ എന്നു പറഞ്ഞ് മന്ത്രി എഴുന്നേറ്റു. പത്രസമ്മേളനം ഒരു സ്പെഷ്യൽബാഞ്ച് പോലീസുദ്യോഗസ്ഥൻ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു.
കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ലിഫ്റ്റ് തയ്യാറാക്കി നിർത്തുകയും ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് ചികിത്സയ്ക്ക് ഉപകരിക്കാതെ സ്ത്രീമരിച്ച സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം വിവാദമായിരുന്നു. ‘‘ബാങ്കിന്റെ നിലവിലെ സ്ഥിതിക്കനുസരിച്ചുള്ള പണം നൽകിയിട്ടുണ്ടെന്നാണ് അറിവ്. ഈ രോഗത്തിനുള്ള മികച്ച ചികിത്സ മെഡിക്കൽ കോളേജിൽ ലഭ്യമാണ്’’- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Highlights: minister R Bindu press meet Karuvannur bank scam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..