ഗവര്‍ണറുടെ നടപടി സര്‍വകലാശാലകള്‍ക്ക് നാഥനില്ലാതെയാക്കും, പിന്നില്‍ രാഷ്ട്രീയലക്ഷ്യം- മന്ത്രി ബിന്ദു


മന്ത്രി ആർ. ബിന്ദു | ഫോട്ടോ മനീഷ് ചേമഞ്ചേരി

തിരുവനന്തപുരം: ഗവര്‍ണറുടെ നടപടി കേരളത്തിലെ വിദ്യാഭ്യാസമൂല്യങ്ങളെ തകര്‍ക്കാന്‍ ആര്‍എസ്എസുമായി ചേര്‍ന്നു നടത്തുന്ന ശ്രമമാണെന്ന് മന്ത്രി ആര്‍. ബിന്ദു. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗവര്‍ണറുടേത് ഗൂഢമായ രാഷ്ടീയലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുള്ള നിലപാടുകളാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയിലെ മൂല്യബോധങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കില്‍ അത് കേരളീയ സമൂഹം ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും മികവു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. അത് കേന്ദ്രസര്‍ക്കാര്‍ പല മാനദണ്ഡങ്ങളിലൂടെയും അംഗീകരിച്ചതുമാണ്. അങ്ങനെയുള്ള സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് ഗവര്‍ണറുടേത്. മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ വരുമാന മാര്‍ഗം എന്ന പ്രസ്താവന അഖിലേന്ത്യാ തലത്തില്‍ കേരളത്തെ അപമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

അക്കാദമികമായ മികവിലും ഭരണപരമായ കാര്യക്ഷമതയിലും മുന്നിട്ടുനില്‍ക്കുന്നവരാണ് എല്ലാ വി.സിമാരും. അവരുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തന മികവുകൊണ്ടാണ് കേരളത്തിലെ സര്‍വകാലാശാലകള്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ മുന്നിട്ടു നില്‍ക്കുന്നത്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളെ നാഥനില്ലാതെയാക്കുകയാണെന്നും അത് ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് കേരളത്തിന്റെ പരിശ്രമം. കേരളത്തിന്റെ നേട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അദ്ദേഹം. സര്‍വകലാശാല ചാന്‍സലറുടെ ഉത്തരവാദിത്വം അദ്ദേഹം മറന്നു പോകുന്നു. അദ്ദേഹത്തിന്റെ പദവിയോടുള്ള ആദരവ് വെച്ചുപുലര്‍ത്തിയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പല പ്രസ്താവനകളും അമിതാധികാര പ്രയോഗങ്ങളാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഗവര്‍ണറുടെ പക്ഷം ചേരുന്നത് ജനാതിപത്യത്തിനെതിരായ പ്രവണതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: governor, vc, governor vc controversy, ministers statement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented