വി.ഡി.സതീശൻ-പി.എ.മുഹമ്മദ് റിയാസ്
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സി.പി.എമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാനെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ സംഘപരിവാറിന്റെ ഷെയര്‍ പറ്റി ജീവിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്ന് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരേ ശക്തമായ നിലപാടാണ് സി.പി.ഐ.എം. സ്വീകരിച്ചിട്ടുള്ളത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരുടെ പിന്മുറക്കാരാണ് തങ്ങളെന്നും റിയാസ് പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
'മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരുടെ പിന്മുറക്കാരാണ് ഞങ്ങള്‍'
രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്.
അത് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ സ്ഥായിയായ നിലപാടുമാണ്.
രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായി നീങ്ങുമ്പോഴും ഷെയര്‍മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസ്സ് പോലെ,
ലാഭനഷ്ടങ്ങളുടെ ചില കള്ളികളില്‍ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലര്‍ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്,
മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണ്.
മതവര്‍ഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരാണ് ഞങ്ങള്‍ ഇടതുപക്ഷം. തിരഞ്ഞെടുപ്പ് ജയിക്കാന്‍ സംഘപരിവാറിന്റെ ഷെയര്‍ പറ്റി ജീവിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ..
Content Highlights: minister pa riyas against vd satheesan, fb post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..