പട്ടംപറത്തല്‍, കൈറ്റ് സര്‍ഫിങ്; സാധ്യതകള്‍ പഠിക്കാന്‍ പാരീസ് സംഘം കേരളത്തിലെത്തി


ഗ്ലോബ് കൈറ്റേഴ്‌സ് സംഘടനയുടെ പ്രതിനിധികൾ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം: കേരളത്തിലെ പട്ടം പറത്തല്‍, കൈറ്റ് സര്‍ഫിങ് സാധ്യതകളെ പറ്റി പഠിക്കാനെത്തിയ പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബ് കൈറ്റേഴ്‌സ് സംഘടനയുടെ പ്രതിനിധികള്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഓഫീസില്‍ സന്ദര്‍ശിച്ചു.

കേരളത്തില്‍ കൈറ്റ് സര്‍ഫിങ്, പട്ടംപറത്തല്‍ എന്നിവയുടെ സാധ്യതകള്‍ പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ബേപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമായി പട്ടംപറത്തല്‍, കൈറ്റ് സര്‍ഫിങ് എന്നിവ സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റില്‍ കൈറ്റ്‌സ് ഇനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കപ്പെട്ട വാര്‍ത്തയാണ് സംഘത്തെ ആകര്‍ഷിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതി പ്രത്യേകിച്ച് പട്ടംപറത്തലിനും കൈറ്റ്‌സ് സര്‍ഫിഗിനും മികച്ച സാധ്യതയുള്ളതാണെന്ന് സംഘം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ കൈറ്റ് സര്‍ഫിംങ്, പട്ടംപറത്തല്‍ എന്നിവയുടെ സാധ്യതകളെ പറ്റി പൂര്‍ണമായ പദ്ധതി രൂപരേഖ ഉണ്ടാക്കുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തുടര്‍ചര്‍ച്ചകള്‍ നടത്തി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വണ്‍ ഇന്ത്യ കൈറ്റ് ടീം പ്രതിനിധിയും കേരളത്തിലെ പട്ടംപറത്തല്‍ മത്സരങ്ങളുടെ മുഖ്യ സംഘാടകനുമായ അബ്ദുള്ള മാളിയക്കലും സംഘത്തിനൊപ്പമുണ്ടായിരുന്നു.

Content Highlights: PA Mohammed Riyas, kite flying, Kitesurfing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented