'ചാനല്‍ ചര്‍ച്ചകളിലൂടെയല്ല ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ആശയ വിനിമയം നടത്തേണ്ടത്'- പി.രാജീവ്


പി. രാജീവ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി.രാജീവ്. മുഖ്യമന്ത്രി പ്രതികരിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ സംവിധാനത്തിനകത്ത് നിന്നും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ്. ചാനല്‍ ചര്‍ച്ചകളിലൂടെയല്ല ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

പുതിയ ആശയങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ വ്യക്തതവരുത്തേണ്ടതുണ്ടെങ്കിലോ അത് നടത്തേണ്ടത് ചാനലുകളിലൂടെയല്ല. അതിന് അതിന്റേതായ രീതിയുണ്ട്. അത് അദ്ദേഹത്തിനും അറിയുന്ന കാര്യമാണെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ചില പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. അതാണ് അദ്ദേഹം ചെയ്തത്. ബില്ലുകളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഇതല്ല ഗവര്‍ണര്‍ സ്വീകരിക്കേണ്ടിയിരുന്ന രീതിയെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

Content Highlights: p rajeev, arif muhammed khan, pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented