തിരുവനന്തപുരം: 13-ാം നമ്പര്‍ കാര്‍ ഏത് മന്ത്രി ഏറ്റെടുക്കുമെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. കൃഷിവകപ്പു മന്ത്രിയും ചേര്‍ത്തലയില്‍നിന്നുള്ള സി.പി.ഐ. അംഗവുമായ പി. പ്രസാദാണ് 13-ാം നമ്പര്‍ കാര്‍ ഏറ്റെടുത്തത്. നിര്‍ഭാഗ്യ സംഖ്യയെന്ന ചീത്തപ്പേരുള്ള 13-ാം നമ്പര്‍ കാര്‍ ആരും ഏറ്റെടുക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. രാശിയില്ലാത്ത മന്ത്രിഭവനമെന്ന് പേരുകേട്ട മന്‍മോഹന്‍ ബംഗ്ലാവായിരുന്നു ഐസക്ക് ഔദ്യോഗിക വസതിയാക്കിയത്. വി.എസ്. അച്യുതാന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരിലെ ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവാണ് മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത്.

മന്ത്രിമാരും ഔദ്യോഗിക വസതികളും കാര്‍ നമ്പറും 

 • പിണറായി വിജയന്‍- ക്ലിഫ് ഹൗസ്, നന്തന്‍കോട്-1
 • കെ രാജന്‍- ഗ്രേസ്, കന്റോണ്‍മെന്റ് ഹൗസിന് സമീപം. പാളയം-2
 • റോഷി അഗസ്റ്റിന്‍- പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-3
 • കെ. കൃഷ്ണന്‍കുട്ടി- പെരിയാര്‍, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-4
 • എ.കെ. ശശീന്ദ്രന്‍- കാവേരി, കന്റോണ്‍മെന്റ് ഹൗസിന് സമീപം, പാളയം-5
 • അഹമ്മദ് ദേവര്‍കോവില്‍- തൈക്കാട് ഹൗസ്, വഴുതക്കാട്-6
 • അഡ്വ. ആന്റണി രാജു- മന്‍മോഹന്‍ ബംഗ്ലാവ്, വെള്ളിയമ്പലം-7
 • അഡ്വ. ജി.ആര്‍. അനില്‍- അജന്ത, രാജ്ഭവന് എതിര്‍വശം, വെള്ളയമ്പലം-19
 • കെ.എന്‍. ബാലഗോപാല്‍- പൗര്‍ണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-10
 • പ്രൊഫ. ആര്‍.ബിന്ദു-സാനഡു, വഴുതക്കാട്-18
 • ജെ. ചിഞ്ചുറാണി- അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-14
 • എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍-നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-9
 • അഡ്വ. മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-17
 • പി. പ്രസാദ്-ലിന്‍ഡസ്റ്റ് ദേവസ്വം ബോര്‍ഡ് ജങ്ഷന്‍, നന്തന്‍കോട്-13
 • കെ.രാധാകൃഷ്ണന്‍- എസെന്‍ഡീന്‍, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-15
 • പി. രാജീവ്-ഉഷസ്സ്, നന്തന്‍കോട്-11
 • സജി ചെറിയാന്‍- കവടിയാര്‍ ഹൗസ്, വെള്ളയമ്പലം-8
 • ശിവന്‍കുട്ടി-റോസ് ഹൗസ്, വഴുതക്കാട്-16
 • വി.എന്‍. വാസവന്‍- ഗംഗ, കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം-12
 • വീണ ജോര്‍ജ്- നിള, കന്റോണ്‍മെന്റ് ഹൗസിന് സമീപം പാളയം-20 
 • വി. അബ്ദുറഹ്മാന്‍ - കാര്‍ നമ്പര്‍ 21 

content highlights: minister p prasad to use carnumber 13,and manmohan bungalow will be antony raju's official residence