ഹരിതഗിരി പദ്ധതിക്ക് തുടക്കം; ശരീരത്തിന്റെ രുചി മറന്നതാണ് ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണം-കൃഷി മന്ത്രി


കൃഷിമന്ത്രി പി. പ്രസാദ് ഹരിതഗിരി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ഫോട്ടോ: ഷഹീർ സി.എച്ച്/മാതൃഭൂമി

കൊച്ചി: നാവിന്റെ രുചിയ്ക്കു വേണ്ടി ശരീരത്തിന്റെ രുചി മറന്നതാണ് ഇന്ന് കാണുന്ന ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൊച്ചി ഗിരിനഗറില്‍ കൊച്ചി കപ്പല്‍ശാലയും മാതൃഭൂമിയും ചേര്‍ന്ന് നടപ്പാക്കുന്ന 'ഹരിതഗിരി' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലേക്ക് വളരുകയാണ്. വിഷമില്ലാത്ത പച്ചക്കറി ഉത്പാദനത്തിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകും. മാതൃഭൂമിയും കൊച്ചിന്‍ ഷിപ്യാര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി പ്രതീക്ഷ നല്‍കുന്നതാണെന്നും കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു.



mathrubhumi harithagiri project kochi

ഗിരിനഗര്‍ നിവാസികള്‍ക്ക് മന്ത്രി പി.പ്രസാദ് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നു. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: ഷഹീര്‍ സി.എച്ച്/മാതൃഭൂമി

ഗിരിനഗര്‍ ഭവന്‍സ് വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. സ്വാതന്ത്ര്യ സമരമെന്ന മഹത്തായ ആശയത്തിനൊപ്പം മണ്ണിനും പ്രകൃതിസംരക്ഷണത്തിനും വേണ്ടി പോരാടിയ പാരമ്പര്യവും മാതൃഭൂമിക്ക് ഉണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഗിരിനഗര്‍-വിദ്യാനഗര്‍ നിവാസികള്‍ മന്ത്രിയില്‍ നിന്നും പച്ചക്കറിത്തൈകള്‍ ഏറ്റുവാങ്ങി. വിഷമില്ലാത്ത പച്ചക്കറി വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ഹരിതഗിരിയുടെ ലക്ഷ്യം. ഗ്രോ ബാഗില്‍ വളമടങ്ങിയ മണ്ണോടുകൂടിയാണ് പച്ചക്കറിത്തൈകള്‍ നല്‍കുന്നത്. അതിനാല്‍, പ്രത്യേകിച്ച് വളമൊന്നുമിടാതെ പരിപാലനത്തിലൂടെ മാത്രം വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കാനാകും.

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയാണ് (വി.എഫ്.പി.സി.കെ.) കൃഷിക്ക് ആവശ്യമായ തൈകള്‍ നല്‍കിയത്. ആറിനം പച്ചക്കറി വിത്തുകളാണ് 100 വീടുകളിലേക്ക് നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായ വീടുകളിലെ തൈകളുടെ പരിപാലനവും വളര്‍ച്ചയും നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘവുമുണ്ട്.

ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍, കേരള വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സി.ഇ.ഒ. വി. ശിവരാമകൃഷ്ണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഞ്ജന രാജേഷ്, സൗത്ത് ഗിരിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ലാലി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: minister p prasad inaugurate mathrubhumi cochin shipyard harithagiri project in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented