കൊയ്ത്തിനിറങ്ങി മന്ത്രി പ്രസാദ്; കതിര്‍ക്കറ്റ ചുമന്ന് ദെലീമ എം.എല്‍.എ.


ശാന്തിഗിരി ആശ്രമത്തിലെ പാടത്തുനിന്ന് കൊയ്തെടുത്ത കതിർക്കറ്റകൾ മന്ത്രി പി. പ്രസാദ്, ദെലീമ ജോജോ എം.എൽ.എ.യുടെ തലയിലേക്ക് വെയ്ക്കുന്നു.

അരൂര്‍: കൈലി മടക്കിക്കുത്തിയ മന്ത്രി പി. പ്രസാദ് നേരേയിറങ്ങിയത് പാടത്തേക്ക്. പിന്നെ കൊയ്ത്തരിവാളിന് കതിര്‍ക്കറ്റകള്‍ മുറിച്ചെടുത്തു. കുറച്ചായപ്പോള്‍ അവ ചേര്‍ത്തുപിടിച്ച് ദെലീമ ജോജോ എം.എല്‍.എ.യുടെ തലയിലേക്ക് വെച്ചുകൊടുത്തു. കാഴ്ചക്കാരിലെ ആവേശം ഒട്ടും ചോര്‍ത്താതെ എം.എല്‍.എ. അതുമായി നേരേ ശാന്തിഗിരി ആശ്രമത്തിലേക്ക് നടന്നുകയറി.

ആശ്രമത്തിന് മുന്നിലെ 17 ഏക്കറില്‍ 26 വര്‍ഷമായി മുടങ്ങാതെ നടക്കുന്ന പൊക്കാളികൃഷിയുടെ വിളവെടുപ്പില്‍ ആദ്യമായി ജനപ്രതിനിധികള്‍ താരങ്ങളായി. കൃഷിയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്നും മറ്റെല്ലാ കണ്ടുപിടിത്തങ്ങളും ഭക്ഷണത്തിന്റെ ബലത്തിലാണെന്നും മന്ത്രി പറഞ്ഞു.



യോഗത്തില്‍ ദെലീമ ജോജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, ആശ്രമം ഇന്‍-ചാര്‍ജ് ഭക്തദത്തന്‍ ജ്ഞാനതപസ്വി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സീനത്ത്, ഷിഹാബുദ്ദീന്‍, നൗഷാദ് കുന്നേല്‍, ഇ.ഇ. ഇര്‍ഷാദ്, സി.പി.എം. നേതാക്കളായ സി.പി. പ്രകാശന്‍, ചന്ദ്രിക സുരേഷ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.എം. അജിത് കുമാര്‍, കൃഷി അസിസ്റ്റന്റ് എ.വി. ചിത്ര, അജിത്ത് കുമാര്‍ ആലപ്പുഴ, മുതിര്‍ന്ന കര്‍ഷകന്‍ അബ്ദുള്‍ ഖാദര്‍, ശാന്തിഗിരി ചേര്‍ത്തല ഏരിയ ഡി.ജി.എം. രവീന്ദ്രന്‍ പി.ജി., ഏരിയ മാനേജര്‍ റെജി പുരോഗതി എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരും ഗുരുഭക്തരും ചേര്‍ന്ന് ദിവസങ്ങളെടുത്താണ് കൊയ്ത്ത് പൂര്‍ത്തികരിക്കുക.

Content Highlights: minister p prasad and daleema mla participates in santhigiri paddy field harvest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented