റോഡ് പരിപാലനത്തിനു മുൻതൂക്കം നൽകും: 'പ്രതിഭാഷണ'ത്തിനു മറുപടിയുമായി മന്ത്രി റിയാസ്‌


മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സി.പി.ജോൺ

കേരളത്തിലെ റോഡുകളെ കുറിച്ച് സി.പി. ജോണ്‍, മാതൃഭൂമി ഡോട് കോമില്‍ പ്രസിദ്ധീകരിച്ച 'പ്രതിഭാഷണം' കോളത്തിലെഴുതിയ 'റോഡിലിറങ്ങുന്നവരുടെ മടക്കം ശവപ്പെട്ടിയിലാകരുത്' എന്ന ലേഖനത്തിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് നിര്‍മ്മാണത്തിനൊപ്പം തന്നെ പരിപാലനത്തിനും മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു കഴിഞ്ഞതായി മറുപടിക്കുറിപ്പില്‍ മന്ത്രി വിശദമാക്കുന്നുണ്ട്. തടസമില്ലാത്ത മികച്ച റോഡ് ശൃംഖല സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായാണ് വകുപ്പ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറയുന്നു.

മന്ത്രിയുടെ മറുപടിയുടെ പൂര്‍ണരൂപം:

കേരളത്തിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏത് ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് എന്ന പക്ഷമാണ് സര്‍ക്കാരിനെ സംബന്ധിച്ചുള്ളത്. റോഡ് നിര്‍മ്മാണവും പരിപാലനവും കാലത്തിനൊത്ത് ഉയരുക എന്നത് അനിവാര്യമാകുന്ന ഘട്ടത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളോട് അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുകയും അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

സി.പി.ജോണിന്റെ ലേഖനത്തില്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളില്‍ പലതും സ്വീകാര്യമാണ്. പല കാര്യങ്ങളും നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവയുമാണ്. കേരളത്തിലെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന സെമിനാറിനിടയിലാണ് മഴയുടെ പാറ്റേണില്‍ വന്ന മാറ്റത്തെ കുറിച്ചും അത് നിര്‍മ്മാണ മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചും സംസാരിക്കുന്നത്. പൊതുമരാമത്ത് വകുപ്പും പാലക്കാട് ഐ ഐ ടിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഈ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ലഭിച്ചത്. രാജ്യത്തെ പ്രമുഖരായ എഞ്ചിനിയര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നിര്‍മ്മാണ രീതികളെ കുറിച്ച് വിശദീകരിക്കുകയും വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. നിര്‍മ്മാണ രീതികളില്‍ കാതലായ മാറ്റമെന്ന നിര്‍ദ്ദേശമാണ് അവിടെ ഉയര്‍ന്നത്. ഓരോ പ്രദേശത്തിന്റെയും സാഹചര്യത്തിന് അനുസരിച്ച റോഡ് നിര്‍മ്മാണ രീതികളെ സംബന്ധിച്ചാണ് ആ ദേശീയ സെമിനാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതില്‍ നമുക്ക് അനുയോജ്യമായ മാതൃക തെരഞ്ഞെടുക്കുകയും ചെയ്യും. വളരെ ഗൗരവത്തില്‍ തന്നെ ഈ വിഷയത്തെ സമീപിക്കുകയും അതിന് ഒരു പരിഹാരം സാധ്യമാക്കുകയും ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുകയാണ്.

കേരളത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 30,000 കിലോമീറ്ററോളം വരുന്ന റോഡുകളില്‍ ഭൂരിഭാഗവും പൂര്‍ണ്ണ ഗതാഗതയോഗ്യമായവയാണ്. നമുക്ക് ദീര്‍ഘകാലം നിലനില്‍ക്കുന്ന നിരവധി റോഡുകള്‍ ഇവിടെ തന്നെ ഉദാഹരിക്കാനാകും. എന്നാല്‍ എല്ലാം മികച്ച നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. കേരളത്തിലെ റോഡുകളുടെ തകര്‍ച്ചക്ക് മഴ മാത്രമാണ് കാരണം എന്ന് എവിടേയും അഭിപ്രായപ്പെട്ടിട്ടില്ല. മഴ ഒരു കാരണം മാത്രമാണ്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിര്‍മ്മാണ രീതികള്‍ക്കൊപ്പം, ഡിസൈന്‍ഡ് റോഡുകള്‍, നിര്‍മ്മാണ മേഖലയിലെ തെറ്റായ പ്രവണതകളെ തുടച്ചു നീക്കല്‍ എന്നിവയും റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് പ്രധാനമാണ്. മികച്ച ഡ്രെയിനേജ് സംവിധാനത്തോടു കൂടിയ, വാഹനസാന്ദ്രതയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വീതിയില്‍, ബി എം - ബി സി പോലുള്ള മികച്ച നിലവാരമുള്ള റോഡുകളാണ് ആവശ്യം. എന്നാല്‍ ജനസാന്ദ്രത കൂടിയ നമ്മുടെ സംസ്ഥാനത്ത് വാഹന സാന്ദ്രതക്ക് അനുസരിച്ച് റോഡുകള്‍ വീതി വര്‍ധിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

റോഡുകള്‍ ബി എം - ബി സി ആക്കി മാറ്റുക എന്നതിന് പ്രാമുഖ്യം നല്‍കുന്ന സര്‍ക്കാരാണ് ഇത്. പകുതി റോഡെങ്കിലും ബി എം - ബി സി നിലവാരത്തിലേക്ക് മാറ്റുക എന്നതിനാണ് മുന്‍തൂക്കം.ഓരോ വര്‍ഷവും ബി എം- ബി സിയിലേക്ക് മാറ്റേണ്ട റോഡുകള്‍ നിശ്ചയിച്ച് പ്രവൃത്തി നടത്തിയാണ് മുന്നോട്ടു പോകുന്നത്. ആദ്യവര്‍ഷം രണ്ടായിരം കിലോമീറ്റര്‍ റോഡ് ബി എം - ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തി കഴിഞ്ഞു. മറ്റു നൂതന സാങ്കേതിക വിദ്യകളെ വ്യാപിപ്പിക്കുന്നതിനും ശ്രമിക്കുകയാണ് . റോഡ് നിര്‍മ്മാണത്തിലെ അസംസ്‌കൃത വസ്തുക്കളെ പുനരുപയോഗിക്കാന്‍ കഴിയുന്ന ഫുള്‍ഡെപ്ത് റിക്ലമേഷന്‍ ഉള്‍പ്പെടയുള്ള പദ്ധതികള്‍ വ്യാപകമാക്കുകയാണ് . മുപ്പത് റോഡുകള്‍ ഈ തരത്തില്‍ നിര്‍മ്മിക്കാന്‍ കിഫ്ബി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മ്മാണവും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് ചേര്‍ത്ത ബിറ്റുമിന്‍, റബ്ബര്‍ ചേര്‍ത്ത ബിറ്റുമിന്‍ എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണ രീതികള്‍ സജീവമായി തന്നെ ഉണ്ട്.

റോഡ് നിര്‍മ്മാണത്തിനൊപ്പം തന്നെ പരിപാലനത്തിനും മുന്‍തൂക്കം നല്‍കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഏഴു വര്‍ഷ പരിപാലന കാലവധിയില്‍ ഓ പി ബി ആര്‍ സി പദ്ധതി ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട റോഡുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷ കാലാവധിയില്‍ റോഡ് പരിപാലനം ഉറപ്പാക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയും ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ്. റോഡ് പരിപാലന കാലാവധി പരസ്യപ്പെടുത്തിയ ബോര്‍ഡുകള്‍ (DLP) സ്ഥാപിച്ചതിലൂടെ നിര്‍മ്മാണത്തിലും പരിപാലനത്തിലും മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. ഇപ്പോള്‍ റണ്ണിംഗ് കോണ്‍ട്രാക്ടിലും വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പോട്ട് ഹോള്‍ ഫ്രീ റോഡുകള്‍ എന്ന ലക്ഷ്യം നേടാനാണ് ശ്രമം. ഘട്ടം ഘട്ടമായി ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കരിക്കാന്‍ കേരളത്തിനാകും എന്ന് ഉറപ്പുണ്ട് .

റോഡുകളില്‍ നിരന്തരമായ പരിശോധനയാണ് ഇതില്‍ പ്രധാനം. ഇതിന് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനം തന്നെ താഴേക്കിടയിലക്ക് എത്തുന്ന ദിവസങ്ങളാണ് ഇത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, വകുപ്പിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍, ചീഫ് എഞ്ചിനിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ റോഡുകളിലെത്തി പരിശോധന നടത്തുകയാണ്. മന്ത്രി എന്ന നിലയിലും പ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തുന്നത് തുടരും. എല്ലാ ജില്ലയിലും പരിശോധന നടത്തുന്ന സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. അതോടൊപ്പം എവിടെ എങ്കിലും വീഴ്ച ഉണ്ടെങ്കില്‍ കര്‍ശനമായ നടപടിയും സ്വീകരിക്കും. ഒക്ടോബറോടെ ഇത് ഒരു സ്ഥിരം സംവിധാനമാക്കി മാറ്റാനാണ് ആലോചിക്കുന്നത്.

തടസമില്ലാത്ത മികച്ച റോഡ് ശൃംഖല സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായാണ് മുന്നോട്ടു പോകുന്നത്.ആ ലക്ഷ്യത്തിലേക്ക് എത്താനാകുന്ന തരത്തില്‍ പൊതുമരാമത്ത് സംവിധാനം ശക്തിപ്പെടുകയാണ്.

Content Highlights: Minister P. A. Mohammed Riyas's response to CP John's Column


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented