മുഹമ്മദ് റിയാസ് | ഫോട്ടോ: ഷഹീർ സി.എച്ച്. മാതൃഭൂമി.
തിരുവനന്തപുരം: ബി.ജെ.പി ബിഹാറിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം വിജയകരമായി നടപ്പിലാക്കിയ 'ഓപ്പറേഷന്‍ കമല്‍' മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ബിജെപിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കുമെന്നും റിയാസ് ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു
ജനഹിതത്തെ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വഴിയും പണവും പ്രലോഭനങ്ങളും നല്‍കിയും അട്ടിമറിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു നിത്യ സംഭവമായി രാജ്യം ഭരിക്കുന്നവര്‍ തന്നെ മാറ്റുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും മതനിരപക്ഷതയും കാത്തു സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണ സഭകളിലെ കേവല ഭൂരിപക്ഷത്തിന്റെ പിന്‍ബലം പോരാ എന്നതാണ് മഹാരാഷ്ട്ര നല്‍കുന്ന പാഠം.
ജനങ്ങള്‍ അധികാരത്തിലേറ്റിയ ഭരണത്തെ അട്ടിമറിക്കാന്‍ ഇങ്ങു കേരളത്തില്‍ BJP നടത്തുന്ന ശ്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ്, മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും. ആറു വര്‍ഷമായി നഷ്ടമായ സംസ്ഥാന ഭരണം ഇനിയൊരിക്കല്ലും തിരിച്ചു ലഭിക്കില്ല എന്ന വിഭ്രാന്തിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേരളത്തിലെ യു.ഡി.എഫ് നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ ബി.ജെ.പിക്ക് ഒരു ബാക്ക് ഡോര്‍ എന്റട്രിക്ക് കേരളത്തില്‍ കളമൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിയാസ് ആരോപിക്കുന്നു.
Content Highlights: minister muhammed riyas on maharashtra political drama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..