തിരുവനന്തപുരം: പ്രശസ്ത ലാന്‍ഡ്സ്‌കേപ് ആര്‍ക്കിടെക്ട് ജൂലിയ വാട്‌സണുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്.  വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയവിനിമയം നടത്തുന്ന  പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ കൂടിക്കാഴ്ച. ഹാർവാർഡ്, കൊളംബിയ തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളിലെ അധ്യാപിക കൂടിയാണ് ജൂലിയ വാട്‌സണ്‍.

 കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസൃതമായ ആര്‍ക്കിടെക്ട് സാധ്യതകളെ കുറിച്ച് ഒട്ടേറെ മികച്ച ആശയങ്ങള്‍ അവര്‍ മന്ത്രിയുമായി പങ്കുവെച്ചു. റെസ്‌പോൺസിബിള്‍ ടൂറിസം മിഷനിലൂടെ പ്രാദേശിക സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്നതിനു കൂടി ഉതകുന്ന കേരളത്തിന്റെ ടൂറിസം പദ്ധതികളെ ജൂലിയ പ്രശംസിച്ചു. കേരളത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ പങ്കുവെയ്ക്കാനുള്ള സന്നദ്ധതയും അവര്‍ മന്ത്രിയെ അറിയിച്ചു.

Content Highlights: minister Muhammed Riyas meets famous architect Julia Watson in video Conference