മുഹമ്മദ് റിയാസ്, ഫാരിസ് അബൂബക്കർ
തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബുബക്കര്‍ തന്റെ ബന്ധുവാണെന്ന ആരോപണത്തില്‍ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയൊരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്റെ പരിഹാസം. ഇതുവരെ ഫോണില്‍ പോലും ഫാരിസ് അബൂബക്കറുമായി സംസാരിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു. ഫാരിസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'ഇതുവരേയും നേരില്‍കാണാത്ത ഫോണില്‍പോലും സംസാരിക്കാത്ത ഫാരിസ് അബുബക്കറിന്റെ സഹോദരിയുടെ മകനാണ് താനെന്നാണ് ഇപ്പോഴത്തെ പ്രചാരണം. അബ്ദുള്‍ റഹ്‌മാന്‍, അബ്ദുള്‍ അസീസ്, മുജീബ് റഹ്‌മാന്‍, അബ്ദുള്‍ ശുക്കൂര്‍, അബ്ദുള്‍ റഷീദ് എന്നീ അഞ്ച് സഹോദരന്‍മാരാണ് എന്റെ ഉമ്മയ്ക്കുള്ളത്. ഇപ്പോള്‍ പുതിയ അമ്മാവനെ കൂടി കിട്ടി. അതും ഫോണില്‍ പോലും ഇതുവരെ സംസാരിക്കാത്ത അമ്മാവനെ' - റിയാസ് പറഞ്ഞു.
സഹോദരന്‍മാര്‍ കുട്ടിക്കാലത്ത് പിരിഞ്ഞുപോകുന്ന കഥ പണ്ട് ജയന്റെയും നസീറിന്റെയും സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത് വിഷുവിനോ മറ്റോ പടക്കംപൊട്ടിച്ച പൊള്ളല്‍ ഇരുവരുടെയും ശരീരത്തില്‍ ഒരുപോലെയുണ്ടാകും. പിന്നീട് കുറേകാലം കഴിഞ്ഞ് അടിപിടി സീനിലായിരിക്കും ഇരുവരും കണ്ടുമുട്ടുക. അപ്പോള്‍ ദേഹത്ത് ഒരുപോലെയുള്ള മറുക് കണ്ട് ഇരുവരും ബാബു ഗോപി എന്ന് വിളിക്കുന്ന രംഗമുണ്ടാകും. അതുപോലെ പുതിയ അമ്മാവനെ കിട്ടിയ സന്തോഷം അദ്ദേഹത്തെ കാണുമ്പോള്‍ പങ്കുവെക്കാമെന്നും റിയാസ് പരിഹസിച്ചു.
Content Highlights: minister muhammed riyas comments on faris aboobacker allegatiojn
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..