പി.എ. മുഹമ്മദ് റിയാസ് | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞുകഴിഞ്ഞതിനു ശേഷം മാപ്പുപറഞ്ഞിട്ട് കാര്യമില്ലെന്നും സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അബ്ദുറഹ്മാനെതിരെ ഫാ. തിയോഡേഷ്യസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ദേശിച്ചതുപോലെ ഒരു ആശയപരിസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ. തിയോഡേഷ്യസ് അത് പറഞ്ഞിരിക്കുന്നതെന്നും അതിനുശേഷം മാപ്പുപറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നും മന്ത്രി പറഞ്ഞു. കൊറോണവൈറസ് ബാധിച്ച ഒരാള്‍ പ്രോട്ടോക്കോള്‍ പ്രകാരം സമൂഹത്തിലിറങ്ങാന്‍ പാടില്ല. സമൂഹത്തിലിറങ്ങി അത് മറ്റുള്ളവര്‍ക്കുകൂടി പരത്തിയ ശേഷം സോറി പറഞ്ഞതുകൊണ്ട് കാര്യമില്ല. വളരെ ബോധപൂര്‍വമാണ് ഇത് പറഞ്ഞതെന്നും മുസ്ലിം നാമധാരികളെ ഒറ്റതിരിഞ്ഞ് മുസ്ലിം സമം തീവ്രവാദം എന്നുള്ള ആശയപ്രചരണം നടത്തുന്നത് രാജ്യത്ത് സംഘപരിവാറാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം സംഘര്‍ത്തിന് പിന്നാലെ ഫാ. തിയോഡേഷ്യസ് മന്ത്രി അബ്ദുറഹ്മാനെതിരെ നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് സംഭവിച്ചത് നാക്കുപിഴയാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ഫാദര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫാ. തിയോഡേഷ്യസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി അബ്ദുറഹ്മാന് പ്രതികരിച്ചിരുന്നു.
Content Highlights: Minister Muhammad Riyas On Father Theodosius D’Cruz Comment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..