എം.എം. മണി| Photo: Mathrubhumi
തിരുവനന്തപുരം: വൈദ്യുത വകുപ്പുമന്ത്രി എം.എം. മണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മന്ത്രിയെ കഴിഞ്ഞദിവസങ്ങളിലും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം.
ആശുപത്രിയിലേക്ക് പോകാന്‍ മന്ത്രി താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മന്ത്രിയായതിനാല്‍, പ്രോട്ടോക്കോള്‍ പ്രകാരം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് മണി. ടി.എം. തോമസ് ഐസക്ക്, വി.എസ്. സുനില്‍ കുമാര്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ക്കാണ് മുന്‍പ് കോവിഡ് ബാധിച്ചത്.
content highlights: minister mm mani tested positive for covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..