തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി കുറച്ചുകാലമായി ചികിത്സയിലാണ്. സ്ഥിരമായുള്ള പരിശോധനയ്ക്ക് എത്തിയ മന്ത്രിക്ക് കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് അഡ്മിറ്റ് ചെയ്തത്. 

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

Content Highlights: Minister MM Mani hospitalized