എം.എം. മണി, കെ. സുരേന്ദ്രൻ, വി. മുരളീധരൻ
കേന്ദ്രമന്ത്രി വി. മുരളീധരനെയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേയും രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത വകുപ്പു മന്ത്രി എം.എം. മണി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ വിരട്ടല്‍ സ്വരത്തിലാണ് സുരേന്ദ്രന്റെയും മുരളീധരന്റെയും സംസാരമെന്നും കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഇത് ആസ്വദിച്ച് ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നതെന്നും മന്ത്രി വിമര്‍ശിക്കുന്നു.
എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാര്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തില്‍ 2000-ല്‍ അധികം ആളുകളെ കശാപ്പ് ചെയ്തതിന്റെയും, യു.പി. യില്‍ യോഗി സര്‍ക്കാര്‍ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിന്റെയും, ജമ്മു കാശ്മീരില്‍ ജനങ്ങളെയാകെ പീഢിപ്പിക്കുന്നതിന്റെയും ഒക്കെ ഊര്‍ജ്ജത്തില്‍ നിന്നാകും ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താന്‍ ധൈര്യം ലഭിക്കുന്നത്. എന്നാല്‍, അവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്.
content highlights: minister mm mani criticises muraleedharan and k surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..