
ജെ. മേഴ്സിക്കുട്ടിയമ്മ | ഫോട്ടോ: മാതൃഭൂമി
കൊല്ലം: തിരഞ്ഞെടുപ്പ് ദിവസം ഇഎംസിസി ഉടമയുടെ കാര്‍ കത്തിക്കാന്‍ ശ്രമിച്ചു എന്ന പരാതി സംബന്ധിച്ച് പോലീസിനെതിരേ ആരോപണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കാര്‍ കത്തിക്കാന്‍ ശ്രമിച്ച ആളുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പോലീസിന്റെ എഫ്ഐആര്‍ എന്ന് മന്ത്രി ആരോപിച്ചു.
ഇഎംസിസി ഉടമയും സ്ഥാനാര്‍ഥിയുമായി ഷിജു വര്‍ഗീസിന്റെ കാറ് കത്തിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ പോലീസ് നടത്തുന്ന അന്വേഷണം സംബന്ധിച്ചാണ് മന്ത്രിയുടെ ആരോപണം. കാറ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. എന്നാല്‍ ആ ഗൂഢാലോചന വിജയിച്ചില്ല. വണ്ടി കത്തിച്ച ആള് പറഞ്ഞ കഥയ്ക്ക് അനുസരിച്ച് പോലീസ് എഫ്ഐആര്‍ ഇടുകയായിരുന്നു. ഇത് കൃത്യനിര്‍വഹണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ്.
സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യണം. പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിനു ശേഷം ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കാര്‍ കത്തിക്കാന്‍ ശ്രമിച്ചെന്ന ഇ.എം.സി.സി കമ്പനി ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ തെളിവ് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇ.എം.സി.സി കമ്പനി ഉടമ നടത്തിയ ഗൂഢാലോചനയായിരുന്നു പരാതിക്ക് പിന്നിലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
Content Highlights: Minister Mercykutty Amma's serious allegations against kerala police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..