കൊച്ചി: ചായക്കട നടത്തി ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന കൊച്ചിയിലെ ദമ്പതികളായ ബാലാജിയെയും മോഹനയെയും സന്ദര്‍ശിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണമോ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.  

റഷ്യന്‍ യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു ബാലാജിയും ഭാര്യ മോഹനയും. ഇതിനിടെയാണ് മന്ത്രിയുടെ സന്ദര്‍ശനം. 

രാവിലെ തന്നെ ചായക്കടയിലെത്തിയ മന്ത്രിക്ക് ബാലാജിയുടെ വക ചൂടുള്ള ചായ. പിന്നാലെ  ടൂറിസം ചര്‍ച്ചകളും.കേരളത്തിലെ ടൂറിസം മേഖലയിലെ മാറ്റങ്ങളായിരുന്നു ചര്‍ച്ചാ വിഷയം.

ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലും മാറ്റം വേണമെന്ന് ദമ്പതികള്‍ മന്ത്രിയോട് പറഞ്ഞു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേകപരിശീലനം നല്‍കുമെന്ന് മന്ത്രിയും ഉറപ്പ് നല്‍കി.

ഒക്ടോബര്‍ 21നാണ് ബാലാജിയുടെയും മോഹനയുടെയും റഷ്യന്‍ യാത്ര. മൂന്നു ദിവസം മോസ്‌കോ, മൂന്നൂ ദിവസം സെന്റ് പീറ്റേഴ്‌സ് ബര്‍ഗും സന്ദര്‍ശിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടയില്‍ റഷ്യന്‍ പ്രസിഡന്റിനെ കാണാനും ആഗ്രഹമുണ്ട്

content highlights: minister meets chaiwala couple vijayan and mohana