ഗവർണർക്ക് എം.ബി. രാജേഷിന്റെ വക മൂന്ന് ഉപദേശങ്ങൾ; മിനിറ്റുകൾക്കുള്ളിൽ ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കി


മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല എന്ന് സ്ഥാപിക്കുന്നതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്.

എം.ബി. രാജേഷ് | Photo: മാതൃഭൂമി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ പിന്‍വലിച്ച് തദ്ദേശഭരണമന്ത്രി എം.ബി രാജേഷ്. മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്. എന്നാൽ വളരെ പെട്ടെന്നുതന്നെ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഗവർണർക്കെതിരെ മൂന്ന് പോയിന്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിമർശനമായിരുന്നു എം.ബി. രാജേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് മന്ത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങളിൽ അപാകതകളുണ്ടെന്ന് തോന്നിയതു കൊണ്ടാകണം പോസ്റ്റ് പിൻവലിച്ചതെന്നാണ് വിവരം."ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്‌. ജനാധിപത്യത്തിൽ ഗവർണറുടെ ‘pleasure’ എന്നത്‌, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164-ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്..." എന്നിങ്ങനെ മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല എന്ന് സ്ഥാപിക്കുന്നതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.

Content Highlights: minister mb rajesh facebook against governor - deleted


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented