തിരുവനന്തപുരം: കോണ്‍സുലേറ്റുമായുള്ള ബന്ധം എങ്ങനെയാവണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖയുണ്ട്. സംസ്ഥാന സര്‍ക്കാരുമായുള്ള ആശയവിനിമയം ഏതെങ്കിലും മന്ത്രിയെ നേരിട്ടു വിളിച്ച് അറിയിക്കാന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ക്കു കഴിയില്ല. തിരിച്ച് മന്ത്രിക്കും അത്തരമൊരു സന്ദേശം കൈമാറാനാവില്ല.
സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ച്, പൊതുഭരണവകുപ്പ് വഴിയാണ് നയതന്ത്ര പ്രതിനിധികളുമായി മന്ത്രിക്കുപോലും ഇടപെടാന്‍ കഴിയൂ.
റംസാന് കിറ്റ് നല്കാന് മന്ത്രി കെ.ടി. ജലീല്‍ യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനെ നേരിട്ട് വിളിച്ചുവെന്നാണ് മന്ത്രിതന്നെ വിശദീകരിച്ചത്. ഒരു നയതന്ത്ര സ്ഥാപനത്തില്‍ സാമ്പത്തികസഹായം നേരിട്ട് കൈപ്പറ്റുന്നത് അതിലേറെ ഗുരുതരവീഴ്ചയാണ്.
മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ എന്താണ് നടപടിയെന്ന് വിശദീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ മന്ത്രിയില്‍നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിശദീകരണം തേടാം.
contenthighlights: minister kt jaleel's calls to uae consulate general
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..