കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനുശേഷം മടങ്ങുന്ന മന്ത്രി കെ.ടി. ജലീൽ | ഫോട്ടോ: വി.കെ. അജി മാതൃഭൂമി
കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലധികം ചോദ്യംചെയ്തു. രാത്രിയോടെയാണ് അദ്ദേഹം ചോദ്യംചെയ്യലിനുശേഷം കസ്റ്റംസ് ഓഫീസില്‍നിന്ന് പുറത്തിറങ്ങിയത്.
മതഗ്രന്ഥം, ഭക്ഷ്യക്കിറ്റുകള്‍ എന്നിവയുടെ വിതരണം, യു.എ.ഇ കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്‌ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കസ്റ്റംസ് മന്ത്രിയില്‍നിന്ന് ആരാഞ്ഞതെന്നാണ് വിവരം.
ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യംചെയ്യലിന് കസ്റ്റംസ് ഓഫീസിലെത്തിയത്. ഉച്ചകഴിഞ്ഞ് ചോദ്യംചെയ്യല്‍ ആരംഭിച്ചു. മന്ത്രി ജലീലിനുവേണ്ടി പ്രത്യേക ചോദ്യാവലിതന്നെ കസ്റ്റംസ് തയ്യാറാക്കിയിരുന്നു. എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു.
രണ്ട് ഏജന്‍സികളുടേതില്‍നിന്നും വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയത് എന്നാണ് വിവരം. കോണ്‍സല്‍ ജനറലുമായി മന്ത്രി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് മൊഴി നല്‍കിയിരുന്നു.
അതിനിടെ, മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയേണ്ടെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി കസ്റ്റംസ് മൊഴിയെടുക്കാന്‍ വിളിച്ചതുകൊണ്ട് ഔദ്യോഗികമായിതന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Minister K.T Jaleel questioned Six hours
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..