ലോകായുക്ത വിധിക്കെതിരേ ജലീലിന് നിയമപരമായി നീങ്ങാം - കോടിയേരി


1 min read
Read later
Print
Share

മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും.

കോടിയേരി ബാലകൃഷ്ണൻ | screengrab - Mathrubhumi news

തിരുവനന്തപുരം: ലോകായുക്ത വിധിക്കെതിരേ മന്ത്രി കെ.ടി ജലീലിന് നിയമപരമായ തുടര്‍നടപടി സ്വീകരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിയില്‍ റിട്ട് നല്‍കാനുള്ള അവകാശം ജലീലിനുണ്ട്.

അതുസംബന്ധിച്ച യുക്തമായ തീരുമാനം അദ്ദേഹത്തിന് എടുക്കാമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും.

നേരത്തെ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ജലീലിന്റെ വിഷയവുമായി താരതമ്യം ചെയ്യാനാകില്ല. ഇ.പി ജയരാജന്‍ സ്വന്തമായി നിലപാടെടുത്ത് രാജി സന്നദ്ധത അറിയിക്കുകയാണ് ഉണ്ടായത്. ജയരാജന്റെ പേരില്‍ കേസുപോലും ഉണ്ടായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

"കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം തുടങ്ങിയിരിക്കുന്നു. വലിയ ഉരുള്‍പൊട്ടലാണ് കോണ്‍ഗ്രസില്‍ ഉണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലത്തില്‍തന്നെ കൈപ്പത്തി പോസ്റ്റര്‍ തൂക്കിവിറ്റുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് അങ്ങേയറ്റം പാപ്പരത്തത്തില്‍ പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പുതന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഫലം വന്നതിനുശേഷം എന്തായിരിക്കും സ്ഥിതി. കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍തന്നെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പരിശ്രമിക്കണം.

തിരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ അണിയറ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന് സംശയിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശം അതിന്റെ തെളിവാണ്. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസും പറഞ്ഞു. അദ്ദേഹത്തിന് അത് എങ്ങനെ പറയാന്‍ സാധിക്കും. യുഡിഎഫും ബിജെപിയും തമ്മില്‍ അണിയറ നീക്കങ്ങള്‍ നടന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

എന്തെല്ലാം വോട്ടുകച്ചവടം നടത്തിയാലും എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടും. അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ പാര്‍ട്ടി പ്രപവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു".

വോട്ടുകച്ചവടം നടന്നുവെങ്കിലും അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും കോടിയേരി അവകാശപ്പെട്ടു.

Content Highlights: Minister K.T Jaleel Lokayuktha Kodiyeri Balakrishnan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
medical college

1 min

മെഡിക്കൽ കോളേജിലെ പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

Jun 1, 2023


Earthquake

1 min

കോട്ടയം ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം

Jun 2, 2023


sanjay

1 min

ചേട്ടന്റെ കൈപിടിച്ച് പോകണമെന്ന വാശിയിൽ സ്കൂൾ മാറി; പക്ഷെ, പ്രവേശനോത്സവത്തിനുമുമ്പേ സഞ്ജയ് യാത്രയായി

Jun 2, 2023

Most Commented