കൊടിക്കുന്നില്‍ സുരേഷിന്റേത് കാലഘട്ടത്തിന് ചേരാത്ത പ്രസ്താവന- മന്ത്രി കെ.രാധാകൃഷ്ണന്‍


1 min read
Read later
Print
Share

കെ. രാധാകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയാണ് കൊടിക്കുന്നില്‍ സുരേഷിന്റേതെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. തന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന് പാര്‍ട്ടിക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ് 1996ല്‍ ഇതിലും ചെറുപ്പത്തില്‍ തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അത് എങ്ങനെയാണ് താന്‍ കൈകാര്യം ചെയ്തതെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അറിയാമെന്നും അതിന് കൊടിക്കുന്നില്‍ സുരേഷിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഗ്ഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തെന്ന് നേരത്തെ കൊടിക്കുന്നില്‍ സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. ഭരണത്തുടര്‍ച്ചയുണ്ടായതും വളരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലും അസൂയയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നടക്കുന്ന തമ്മിലടി മറച്ചുവയ്ക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ പരാമര്‍ശിച്ചുകൊണ്ടുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ ഈ വിവാദ പ്രസ്താവനകള്‍ക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന വിവാദമായിരുന്നു.

Content highlights: Minister K Radhakrishnan responds to the controversial statements by kodikkunnil suresh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arikomban

അരിക്കൊമ്പന്റെ ദൃശ്യം പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥ; ഉന്മേഷവാന്‍, ഭക്ഷണംകഴിക്കുന്നു

Jun 8, 2023


mv govindan

1 min

എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതികപ്പിഴവല്ല; SFIക്കെതിരെ വലിയ ഗൂഢാലോചന നടന്നു- എം.വി ഗോവിന്ദന്‍

Jun 7, 2023


arsho, vs joy

1 min

'പിഴവ് പറ്റിയത് എൻഐസിക്ക്, ആര്‍ഷോ പറഞ്ഞതെല്ലാം ശരി'; മലക്കംമറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍

Jun 7, 2023

Most Commented