പിണറായിസര്‍ക്കാര്‍ കൂടുതല്‍ കുഴപ്പത്തിലാകാതിരിക്കാന്‍ ധനമന്ത്രി രാജിവെക്കുക - ബി. ഗോപാലകൃഷ്ണന്‍


'ഭരണകൂടത്തിന്റെ സ്വാര്‍ഥ നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച ഗവര്‍ണറാണ് യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്'

ബി. ഗോപാലകൃഷ്ണൻ | ഫൊട്ടൊ: റിദിൻ ദാമു|മാതൃഭൂമി

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കൂടുതല്‍ കുഴപ്പത്തിലാകാതിരിക്കാന്‍ ധനമന്ത്രി ബി. ബാലഗോപാല്‍ രാജി വെക്കുന്നതാണ് നല്ലതെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ധനമന്ത്രിയുടെ ഓഫീസിലെ ഒരു ഫയലും ഗവര്‍ണര്‍ കാണില്ല, കേള്‍ക്കില്ല എന്നുവന്നാല്‍ പിണറായി സര്‍ക്കാര്‍ കുടുങ്ങും. ഒരു സന്ധിസംഭാഷണത്തില്‍ ഗവര്‍ണറെ അനുനയിപ്പിക്കേണ്ടിവരും. അതിന് മുഖ്യമന്ത്രിക്ക് ഇനിയും കഴിയുമൊയെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.

ടി.എന്‍. ശേഷന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയപ്പോഴാണ് തിരഞ്ഞെടുപ്പ് എങ്ങിനെ സുതാര്യമായി നടത്തുമെന്ന് ജനങ്ങള്‍ അറിഞ്ഞത്. ഗവര്‍ണര്‍ അരയും തലയും മുറുക്കി ഈ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി ശക്തമായ നടപടികള്‍ എടുത്തപ്പോഴാണ് വൈസ് ചാന്‍സലറുമാരുടെ നിയമനത്തിലെ അശാസ്ത്രീയത വെളിയില്‍ വന്നത്. ഗവര്‍ണര്‍ ഒരു ആലങ്കാരിക പദവിയല്ല, ഭരണഘടന ഏല്‍പ്പിച്ച ശക്തമായ പദവിയാണെന്ന്‌ ജനങ്ങളും ഭരണകര്‍ത്താക്കളും അറിയുന്നതുതന്നെ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് കടുപ്പിച്ച് നിയമം പറഞ്ഞതുകൊണ്ടാണ്.വാസ്തവത്തില്‍ ഭരണകൂടത്തിന്റെ സ്വാര്‍ഥ നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച ഗവര്‍ണറാണ് യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്. ഭരണഘടനയുടെ 164 ഒന്നില്‍ പറയുന്നത് Ministers are holding the office during the pleasure of the Governor എന്നാണ്. മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ വിശ്വാസം ഉള്ളടത്തോളമെ ഓഫീസില്‍ തുടരാനാകൂ എന്നത് ഭരണഘടന പറയുന്നതാണ്. ഗവര്‍ണറെ തെറി പറയുന്ന മന്ത്രിമാരില്‍ ഗവര്‍ണര്‍ എന്തിന് സന്തോഷവും വിശ്വാസവും തുടരണം-ഗോപാലകൃഷ്ണന്‍ ആരാഞ്ഞു.

ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയുടെ ആരംഭം തന്നെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്തായാലും പിണറായി സര്‍ക്കാര്‍ കൂടുതല്‍ കുഴപ്പത്തിലാകാതിരിക്കാന്‍ ധനമന്ത്രി രാജി വെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Minister K.N Balagopal Governor Arif Muhammed Khan Adv. B Gopalakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented