കെ.എസ്.ഇ.ബി; സര്‍ക്കാര്‍ ഇടപെടില്ല, ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം: മന്ത്രി കൃഷ്ണന്‍കുട്ടി


കെ.കൃഷ്ണൻകുട്ടി. ഫയൽ ചിത്രം. ഫോട്ടോ: ഇ.എസ്.അഖിൽ

പാലക്കാട്: കെ.എസ്.ഇ.ബിയില്‍ യൂണിയനും ചെയര്‍മാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം. എല്ലാവരും അവരുടെ അധികാര പരിധിക്കുള്ളില്‍ നില്‍ക്കണമെന്നും കൃഷ്ണന്‍കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കെ.എസ്.ഇ.ബി.ഒരു ലിമിറ്റഡ് കമ്പനിയാണ്. ബോര്‍ഡിനെക്കാളും സ്വതന്ത്രമാണ് കമ്പനി. അവരുടെ പ്രശ്‌നം അവര്‍ തന്നെ തീര്‍ക്കണമെന്നാണ് അഭിപ്രായം. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ തന്നെ പരിഹരിച്ചിട്ടുണ്ട്.

തിങ്കളാഴ്ചത്തെ ചര്‍ച്ച തന്റെ നേതൃത്വത്തിലല്ല. ബോര്‍ഡ് തന്നെയാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും എല്ലാം ബോര്‍ഡാണ്. യൂണിയന്‍ പറഞ്ഞ ആവശ്യം നിലവില്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞതാണ്. സ്ഥലംമാറ്റത്തിന്റെ കാര്യത്തില്‍ ചട്ടപ്രകാരം ചെയ്യാന്‍ കഴിയുന്നത് ചെയ്യും. അവരവരുടെ അധികാരങ്ങള്‍ അവര്‍ കൃത്യമായി വിനിയോഗിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: K Krishnankutty, KSEB strike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented