പ്രശാന്തിന്റെ സംസ്‌കാരമാണ് മാധ്യമപ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ കണ്ടത്- മേഴ്‌സിക്കുട്ടിയമ്മ


ജെ.മേഴ്‌സിക്കുട്ടിയമ്മ- എൻ.പ്രശാന്ത് |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. എന്‍. പ്രശാന്തിനെതിരേ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം. ഇത്തരത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ട ആള്‍ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ധാരണപത്രത്തില്‍ ഗൂഢാലോചന നടന്നു, നടപടിയുണ്ടാകും; എന്‍.പ്രശാന്തിനെതിരെ മേഴ്സിക്കുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി.യാണ് പ്രശാന്ത്. ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാതൃഭൂമി ലേഖികയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ ആക്ഷേപിക്കുകയാണ് പ്രശാന്ത് ചെയ്തത്.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഗൂഢാലോചന നടന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രശാന്തിനെ ലക്ഷ്യമിട്ടുകൊണ്ട് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: minister j mercykutty amma againt n prasanth ias

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented