വൈറ്റില മേൽപ്പാലത്തിൽ മന്ത്രി ജി. സുധാകരൻ സന്ദർശനം നടത്തുന്നു| ഫോട്ടോ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍. പാലാരിവട്ടം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്തതിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു പാലം പണിതു കഴിഞ്ഞാല്‍ അത് പൂര്‍ത്തിയായെന്ന് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അപ്പോഴും വണ്ടി ഓടില്ല, പാലം നിര്‍മാണം പൂര്‍ത്തിയായന്നേ ഉള്ളൂ. ശേഷം ചീഫ് എന്‍ജിനീയര്‍മാരുടെ ഒരു ടീം പരിശോധിച്ച് ഫിറ്റ് ഫോര്‍ കമ്മീഷന്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതിന്റെ സര്‍ട്ടിഫിക്കറ്റ് വൈറ്റില മേല്‍പ്പാലത്തിന് അഞ്ചാംതിയതിയാണ് കിട്ടിയത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പാലം ഉദ്ഘാടനത്തിന് ഒമ്പതിന് ഡേറ്റ് തന്നു. ഒരു നിമിഷം പോലും നഷ്ടപ്പെട്ടിട്ടില്ല- സുധാകരന്‍ പറഞ്ഞു.
പാലം പണി പൂര്‍ത്തിയാകുന്നതിനു മുന്‍പ് അതുവഴി വണ്ടിയോടിച്ചാല്‍ പാലാരിവട്ടം ആവര്‍ത്തിക്കും. പാലാരിവട്ടം ആവര്‍ത്തിക്കണമെന്നാണ് അവരുടെ ആഗ്രഹം. പാലാരിവട്ടത്ത് മാത്രമല്ല ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് വരുത്തിത്തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമായിരുന്നു. ആ ടീം തന്നെയാണിത്. എത്രയും വേഗം ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞ് എടുത്തുചാടി. എവിടെയെങ്കിലും കുഴപ്പമുണ്ടായി. അപ്പോള്‍ പറയും പാലാരിവട്ടം ആവര്‍ത്തിച്ചുവെന്ന്. അതുപോലെ ആവണം ഇതും. അതിനു വേണ്ടി ഞങ്ങളെ ധൃതിപിടിപ്പിച്ചതാണ്. ഇതുപോലെ തന്നെ ധൃതി പിടിപ്പിച്ചതാണ് ഇബ്രാഹിം കുഞ്ഞിനെയും. 2016ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം ചെയ്യിക്കാന്‍ വേണ്ടി സിമന്റും കമ്പിയും ഒന്നും ചേര്‍ക്കാതെ പണിതതാണ് പാലാരിവട്ടത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: minister g sudhakaran on vyttila flyover opening controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..