തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം വർധിപ്പിക്കാൻ മന്ത്രി ഇ.പി. ജയരാജന്റെ ഇടപെടൽ. സെക്രട്ടറി കെ. എ. രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാൻ ഇന്നു ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ മന്ത്രി നിർദേശിച്ചതായാണ് റിപ്പോർട്ട്.

കെ.എ. രതീഷിന്റെ ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് വ്യവസായ മന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഇന്ന് ചേർന്ന ഖാദി ബോർഡ് യോഗത്തിൽ മന്ത്രി ശമ്പളം വർധിപ്പിക്കാൻ നിർദേശം നൽകിയത്. ശമ്പളം 1.72 ലക്ഷം രൂപയാക്കിവർധിപ്പിക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

സിബിഐ അന്വേഷിച്ച കാഷ്യൂ കോർപറേഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് കെ. എ. രതീഷ്. 500 കോടി രൂപയുടെ അഴിമതി കേസാണിത്.

Content Highlights:Minister EP Jayarajans intervention to double Khadi Board Secretarys salary