E P Jayarajan
ഇ.പി ജയരാജന്‍| മാതൃഭൂമി ഫയല്‍ ചിത്രം

തിരുവനന്തപുരം: മന്ത്രി. ഇ.പി. ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

ഇന്ന് പുലര്‍ച്ചെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇ.പി. ജയരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നേരത്തെ ഇ.പി. ജയരാജന് കോവിഡ് ബാധിച്ചിരുന്നു. രോഗമുക്തിക്ക് ശേഷം വിശ്രമത്തില്‍ കഴിയവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

മന്ത്രിയുടെ ആരോഗ്യനില തൃപതികരമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Content highlights: Minister E P Jayarajan again Hospitalised