വി. ശിവൻകുട്ടി| Photo: Mathrubhumi
മന്ത്രിയുടെ വാക്കുകള്‍: താലൂക്ക് അടിസ്ഥാനത്തിലും സ്‌കൂള്‍ അടിസ്ഥാനത്തിലും ലിസ്റ്റ് എടുത്തിട്ടുണ്ട്. 78 താലൂക്കുള്ളതില്‍, താലൂക്ക് അടിസ്ഥാനത്തില്‍ കോമ്പിനേഷന്‍ തിരിച്ച് സീറ്റുകള്‍ കുറവുള്ളത് അന്‍പതിടത്താണ്. താലൂക്ക് അടിസ്ഥാനത്തില്‍ കോമ്പിനേഷന്‍ തിരിച്ച് മിച്ചമുള്ള സീറ്റുകള്‍ 27 ആണ്. സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണം സയന്‍സ് കോമ്പിനേഷനില്‍ 36 ആണ്. ഹ്യൂമാനിറ്റീസ് കോമ്പിനേഷനില്‍ 41. കൊമേഴ്സ് കോമ്പിനേഷനില്‍ 46. ഇതിന്റെ അടിസ്ഥാനത്തില്‍ പരിപൂര്‍ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുമെന്ന് മന്ത്രി സഭയില്‍ അറിയിച്ചു. 20 ശതമാനം സീറ്റ് വര്‍ധന ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്തു ശതമാനം സീറ്റ് വര്‍ധന കൂടി അനുവദിക്കും.
മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് നല്‍കാത്ത ജില്ല ആണെങ്കില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇരുപത് ശതമാനം അല്ലെങ്കില്‍ പത്തു ശതമാനം സീറ്റ് വര്‍ധന അനുവദിക്കും. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജിനല്‍ വര്‍ധനവിന്റെ ഇരുപതു ശതമാനം മാനേജ്മെന്റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും 20 ശതമാനം അല്ലെങ്കില്‍ പത്തുശതമാനം സീറ്റ് വര്‍ധിപ്പിക്കും. സീറ്റ് വര്‍ധനവിലൂടെ പരിഹരിക്കപ്പെടാത്ത പക്ഷം സപ്ലിമെന്ററി അലോട്മെന്റിലൂടെ ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താത്കാലിക ബാച്ചുകള്‍ അനുവദിക്കപ്പെടുന്നതാണ്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പര്യപ്പെടുന്ന സയന്‍സ് വിഷയത്തില്‍ ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ കുട്ടികള്‍ക്ക് ഇത്തവണ എ പ്ലസ് കിട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വിഷയത്തില്‍ സര്‍ക്കാര്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തിയിരുന്നു. ഈ കണക്കുകളാണ് മന്ത്രി സഭയെ അറിയിച്ചത്. എ പ്ലസ് നേടിയിട്ടും ഇനിയും പ്രവേശനം ലഭിക്കാത്ത 5812 വിദ്യാര്‍ഥികളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..