മന്ത്രി ബിന്ദു പരാമര്‍ശം പിന്‍വലിച്ച് ഫിലോമിനയുടെ കുടുംബത്തോട് മാപ്പ് പറയണം- സതീശന്‍


1 min read
Read later
Print
Share

വി.ഡി.സതീശൻ

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സക്ക് കിട്ടാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കുടുംബത്തിനെതിരെ മന്ത്രി ആര്‍.ബിന്ദു നടത്തിയ പാരമര്‍ശം പൂര്‍ണ്ണമായും പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വന്തം പണം ബാങ്കില്‍ ഉണ്ടായിട്ടും മതിയായ ചികിത്സ നല്‍കാന്‍ സാധിക്കാതിരുന്നതിലുള്ള ദുഃഖവും പ്രതിഷേധവും അറിയിക്കാന്‍ വേണ്ടിയാണ് കുടുംബം മൃതദേഹവുമായി സമരം നടത്തിയത്. അതിനെ രാഷ്ട്രീയ മുതലെടുപ്പെന്ന് പറഞ്ഞ് മന്ത്രി വീണ്ടും അപമാനിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'നമ്മുടെ സിസ്റ്റത്തിന്റെ പ്രശ്‌നമാണ് കരുവന്നൂരിലേത്. നമ്മളാണ് പ്രതികള്‍. സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ അവരുടെ പ്രതിഷേധത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു കാരണവശാലും ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. അത് പൂര്‍ണ്ണമായും പിന്‍വലിച്ച് മാപ്പ് പറയണം' സതീശന്‍ പറഞ്ഞു.

ഇത് ഒരു സ്ഥലത്തെ മാത്രം പ്രശ്‌നമല്ല. പലരും ആത്മഹത്യയുടെ വക്കിലാണ്. സ്ഥലം വിറ്റതും പെന്‍ഷന്‍ കിട്ടിയതും മക്കളുടെ വിവാഹത്തിന് സമ്പാദിച്ചതുമടക്കമുള്ള പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ജനങ്ങള്‍ അനിശ്ചത്വത്തില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടേണ്ടതല്ലേ...ഞങ്ങള്‍ ഇതൊരു രാഷ്ട്രീയ വിഷയമായി ആളിക്കത്തിക്കാതിരിക്കാഞ്ഞതിന്റെ കാരണം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കും എന്നുള്ളതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പറയാതാരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Minister Bindu should retract the remark and apologize to the family Satheesan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arikomban

അരിക്കൊമ്പന്റെ ദൃശ്യം പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥ; ഉന്മേഷവാന്‍, ഭക്ഷണംകഴിക്കുന്നു

Jun 8, 2023


mv govindan

1 min

എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതികപ്പിഴവല്ല; SFIക്കെതിരെ വലിയ ഗൂഢാലോചന നടന്നു- എം.വി ഗോവിന്ദന്‍

Jun 7, 2023


Vidya

2 min

വ്യാജരേഖ മാത്രമല്ല; വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചെന്ന് SC\ST സെല്‍ റിപ്പോര്‍ട്

Jun 7, 2023

Most Commented