തരട്ടേ ഗതാഗതം - മന്ത്രി ആന്റണി രാജു; പെടുത്തല്ലേയെന്ന് മന്ത്രി രാധാകൃഷ്ണന്‍


ആന്റണി രാജു, കെ. രാധാകൃഷ്ണൻ | Photo - Mathrubhumi archives

തിരുവനന്തപുരം: തനിക്ക് പട്ടികക്ഷേമ വകുപ്പ് ലഭിച്ചപ്പോള്‍ പലരും പരിഹസിച്ചെങ്കിലും അഭിമാനത്തോടെയാണ് താന്‍ വകുപ്പ് ഏറ്റെടുത്തതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പരാതിയുണ്ടെങ്കില്‍ വകുപ്പുകള്‍ വെച്ചുമാറാന്‍ തയ്യാറാണെന്ന് വേദിയിലിരുന്ന മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സി.യുടെ കുടുക്കില്‍നിന്ന് ഊരാനുള്ള ശ്രമമാണെന്ന് മന്ത്രി സജി ചെറിയാന്റെ കമന്റ് പിന്നാലെ. അങ്ങനെ തന്നെ പെടുത്താന്‍ നോക്കണ്ടായെന്ന രാധാകൃഷ്ണന്റെ മറുപടികൂടി വന്നതോടെ വേദിയിലും സദസ്സിലും ചിരിയുയര്‍ന്നു. കെ.എസ്.എഫ്.ഡി.സി. നിര്‍മിക്കുന്ന സിനിമയുടെ സ്വിച്ചോണ്‍കര്‍മ ചടങ്ങിലായിരുന്നു സംസാരം.

കാലങ്ങളായുള്ള അടിച്ചമര്‍ത്തല്‍കൊണ്ട് പിന്തള്ളപ്പെട്ട ഒരു ജനവിഭാഗത്തെ മുന്നോട്ടുകൊണ്ടുവരുന്നതില്‍ പങ്കുവഹിക്കുകയെന്നത് അഭിമാനംനല്‍കുന്ന പ്രവൃത്തിയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ വി.എസ്. സനോജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അരിക്' എന്ന സിനിമയുടെ സ്വിച്ചോണ്‍ കര്‍മമാണ് കലാഭവന്‍ തിയേറ്ററില്‍ നടന്നത്. അരുണ്‍ ജെ. മോഹന്‍ സംവിധാനംചെയ്യുന്ന 'പിരതി' ആണ് രണ്ടാമത്തെ ചിത്രം. ഒരോ സിനിമയ്ക്കും ഒന്നരക്കോടി രൂപ വീതമാണ് കെ.എസ്.എഫ്.ഡി.സി. മുടക്കുന്നത്.

ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പെടെയുടെയുള്ള വിഭാഗങ്ങള്‍ക്ക് അടുത്തവര്‍ഷംമുതല്‍ സഹായധനം നല്‍കുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍. മായ, ഭാഗ്യലക്ഷ്മി, പട്ടികക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സിനിമകള്‍ തിരഞ്ഞെടുത്ത ജൂറി അംഗമായ സംവിധായകന്‍ ഡോ. ബിജു, വി.എസ്. സനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.


കെ.എസ്.ആര്‍.ടി.സി. ശമ്പളമുടക്കം: രാഷ്ട്രീയ ഇടപെടല്‍ കാത്ത് യൂണിയനുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ശമ്പളവിതരണത്തില്‍ മന്ത്രിയും മാനേജ്മെന്റും കൈയൊഴിഞ്ഞതോടെ രാഷ്ട്രീയ ഇടപെടലിനുവേണ്ടി ഇടതു തൊഴിലാളിസംഘടനകള്‍ ശ്രമം തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു നേതാക്കളും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ഇതും വിജയിച്ചിട്ടില്ല. കണക്കപ്പിള്ളയല്ലെന്നു പറഞ്ഞ് മന്ത്രിയും കൈവിട്ടതോടെ മറ്റു മാര്‍ഗമൊന്നും തൊഴിലാളി യൂണിയനുകളുടെ മുന്നിലില്ല. സി.എം.ഡി.യും സ്ഥലത്തില്ല.

മാനേജ്മെന്‍ിനെക്കൊണ്ട് 50 കോടി സമാഹരിക്കാന്‍ കഴിയില്ല. അടുത്ത രണ്ടുദിവസം പൊതുഅവധി ആയതിനാല്‍ മറ്റു നടപടികളും ഉണ്ടാകില്ല. ശമ്പളപ്രതിസന്ധിയില്‍ ഇതോടെ വെട്ടിലായത് ഭരണാനുകൂല സംഘടനകളാണ്. ശമ്പളമുടക്കത്തില്‍ പ്രതികരിക്കുന്ന ജീവനക്കാരെ ആശ്വസിപ്പിക്കാന്‍ നേതാക്കള്‍ക്കും കഴിയുന്നില്ല. വിഷയം ഇടതുമുന്നണിയില്‍ ഉന്നയിക്കാനാണ് സി.പി.ഐ. നീക്കം. അനവസരത്തിലെ പണിമുടക്കാണ് ദോഷംചെയ്തതെന്ന നിലപാടിലാണ് മന്ത്രി ആന്റണി രാജു. കോണ്‍ഗ്രസ്, ബി.എം.എസ്. സംഘടനകളും പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ്.

Content Highlights: Minister Antony Raju and K Radhakrishnan about Ministery of Road Transport of Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


ipl 2022 Rajasthan Royals defeated Lucknow Super Giants by 24 runs

1 min

സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും സംഘവും

May 15, 2022

More from this section




Most Commented