എ.കെ. ശശീന്ദ്രൻ, അരിക്കൊമ്പൻ (ഫയൽ ചിത്രം) | Photo: മാതൃഭൂമി
കോഴിക്കോട്: ദുഷ്കരമായ മേഖലയിലാണ് അരിക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയതെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇവിടെ നിന്ന് സൗകര്യപ്രദമായ സ്ഥലത്ത് അരിക്കൊമ്പനെ എത്തിച്ച് വെടിവെക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നാൽ ഇന്നുതന്നെ അരിക്കൊമ്പനെ പിടികൂടാനാകും. അല്ലെങ്കിൽ അങ്ങനെ ചെയ്യണമെന്ന നിശ്ചദാർഢ്യത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാൽ വിമർശനങ്ങളും വിവാദങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. അവരുടെ ആത്മവിശ്വാസം തകർക്കുന്നു'- മന്ത്രി പറഞ്ഞു.
'വന്യമൃഗത്തെ പിടിക്കുക എന്നത് വരച്ചുവെച്ച പ്ലാനിൽ നടക്കണമെന്നില്ല. നമ്മുടെ പ്ലാനുകൾ വന്യമൃഗത്തിന് ബാധകമല്ല. അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്താൻ കഴിയുമെന്ന് അരിക്കൊമ്പൻ ഇതിനകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു വന്യമൃഗവും ഏതെങ്കിലും ഒരു വനംവകുപ്പ് ജീവനക്കാരുടെ മുമ്പിൽ വന്ന് നിന്നു കൊടുക്കുകയില്ല. അവർക്ക് നമ്മളെക്കാളും ബുദ്ധിയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ദൗത്യസംഘത്തിന്റെ സാന്നിധ്യം അറിഞ്ഞുകൊണ്ട് അത് മനസ്സിലാക്കിക്കൊണ്ടുള്ള നീക്കങ്ങളും അവർ നടത്തുന്നുണ്ട്' മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: minister ak shashindran about arikomban mission
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..