കടുവകളെ വയനാടന്‍ കാട്ടില്‍ നിന്ന് മാറ്റും, ആനകളുടെ വംശവര്‍ധന തടയാന്‍ വന്ധ്യംകരണം-മന്ത്രി ശശീന്ദ്രന്‍


രാജി പുതുക്കുടി 

എ.കെ. ശശീന്ദ്രൻ | Photo: Mathrubhumi

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍. ആന, കുരങ്ങ് ഉള്‍പ്പെടെയുള്ള ജീവികളില്‍നിന്നും മനുഷ്യര്‍ക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 2011-ലാണ് അവസാനമായി കടുവകളുടെ കണക്ക് എടുത്തത്. അതില്‍ നിന്നും വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പാണ്. കടുവകളുടെ പെരുപ്പം ഉള്‍ക്കൊള്ളാന്‍ ഉള്ള ശേഷി കാടിനും കുറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞെന്നും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കടുവകളെ വയനാടന്‍ കാട്ടില്‍നിന്നും മാറ്റേണ്ടതുണ്ട്. താരതമ്യേന കടുവകള്‍ കുറഞ്ഞ സ്ഥലങ്ങളിലേക്ക് കടുവകളെ പുനരധിവസിപ്പിക്കാന്‍ ഉള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. നെയ്യാര്‍, പറമ്പിക്കുളം വന്യജീവി സാങ്കേതങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതര സംസ്ഥാനങ്ങളോടും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കടുവകളെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. സാമാന്തരമായി ചെന്നൈയിലെ ഒരു ഏജന്‍സിയുമായി സഹകരിച്ച് കടുവകളുടെ നിലവിലെ എണ്ണം കണ്ടെത്താന്‍ ഉള്ള സെന്‍സസും നടത്തും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആന, കടുവ, കുരങ്ങ് എന്നിവയുടെ വംശവര്‍ധന തടയാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ആനയെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വന്ധ്യംകരണം നടത്തുന്നുണ്ട്. ഇക്കാര്യം നമ്മുടെ നാട്ടില്‍ അവലംബിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും. കാട്ടുകുരങ്ങിനെ വന്ധ്യംകരണം ചെയ്യാന്‍ വയനാട്ടിലെ നിലവിലെ ആശുപത്രിയില്‍ സൗകര്യം ഒരുക്കും. ഇതിന് മറ്റു വകുപ്പുകളുടെ സഹായം കൂടി തേടുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു

കാട്ടില്‍ ജല ലഭ്യതയും ഭക്ഷണവും കുറഞ്ഞതാണ് കടുവ നാട്ടില്‍ ഇറങ്ങാന്‍ കാരണമെന്ന് പറയുന്നു. കാട്ടില്‍ ജല ലഭ്യത ഉറപ്പാക്കാന്‍ കുളങ്ങള്‍ നിര്‍മ്മിക്കും. കാടിന്റെ ഭക്ഷണശൃംഖല
തകര്‍ക്കുന്ന മരങ്ങള്‍ മാറ്റുകയാണ് മറ്റൊരു നടപടി. നേരത്തെ വെച്ചുപിടിപ്പിച്ച തേക്ക്, അക്കേഷ്യ, മഞ്ഞക്കൊന്ന എന്നീ മരങ്ങളാണ് ഭീഷണി. ആകെ 786 ഹെക്‌ടറില്‍ മഞ്ഞക്കൊന്ന നശിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ആണ് ഏറ്റവും കൂടുതല്‍ മഞ്ഞക്കൊന്ന ഉള്ളത്. ഇതിനായി രണ്ടുകോടി രൂപയില്‍ അധികം നീക്കി വെച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ഈ മാസം അവസാനം പൂര്‍ത്തിയാക്കും. പിഴുതെടുക്കുന്ന മഞ്ഞക്കൊന്ന ഹിന്ദുസ്ഥാന്‍ ന്യൂസ് പേപ്പര്‍ ഫാക്ടറിയ്ക്ക് കടലാസ് നിര്‍മാണത്തിന് നല്‍കുന്ന കാര്യം ചര്‍ച്ചയിലാണെന്നും മന്ത്രി പറഞ്ഞു. ഇത്രയും അധികം സ്ഥലത്ത് വന നശികരണം ഉണ്ടാവുന്നത് തടയാന്‍ സ്വാഭാവികവനം വെച്ച് പിടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലവൃക്ഷത്തൈകള്‍ ആണ് വെച്ച് പിടിപ്പിക്കുക. ഇത് വളരുന്ന മുറയ്ക്ക് തേക്കും അക്കേഷ്യയും മുറിച്ചു മാറ്റും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: minister ak saseendran on wayanad tiger issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented