മലപ്പുറം: നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. ഇതിനായി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികള്‍ക്കായി വനാവകാശനിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശമുണ്ട്. മറ്റുള്ളവരെ മുണ്ടേരിയിലെ സര്‍ക്കാര്‍ ഭൂമിയിലേക്കാകും മാറ്റിത്താമസിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.  

242 ഓളം കുടുംബങ്ങളാണ് ഇവിടെ ഇവിടെ ആകെയുള്ളത്. അതില്‍ 68 ഓളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചത്. എന്നാല്‍ മറ്റു കുടുംബങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവരെയും താത്കാലികമായി പുനരധിവസിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

content highlights: minister ak balan ensures rehabilitation of all flood victims in nilambur