വിഴിഞ്ഞം:പഠനം നടത്താതെ പദ്ധതി നടപ്പാക്കുമോ; തൃപ്തി പ്രകടിപ്പിച്ചവര്‍ ഇപ്പോള്‍ സമരംചെയ്യുന്നു-മന്ത്രി


വിഷ്ണു കോട്ടാങ്ങല്‍

'ജനപ്രതിനിധികളും  നാട്ടുകാരും ഒരുപാട് പ്രശ്നങ്ങള്‍ മുമ്പ് ഉന്നയിച്ചിരുന്നു. അത്തരം പ്രശ്നങ്ങളൊക്കെയും സമയബന്ധിതമായി പരിഹാരം കണ്ട് മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സമരം'

വിഴിഞ്ഞം തുറമുഖത്തിനായി നടക്കുന്ന നിർമാണ പ്രവൃത്തി | ഫോട്ടോ: ബിജു വർഗീസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തുറമുഖത്തിനെതിരെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സമരക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് അതിനുള്ള പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ അവരോട് സംസാരിക്കാന്‍ സാധിക്കു. അതിന് വേണ്ടി ഈ വരുന്ന 24ന് മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. അന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമായ തീരുമാനം പറയുമെന്നും മന്ത്രി പറഞ്ഞു.

തുറമുഖനിര്‍മാണമാണ് തീരശോഷണത്തിന് കാരണമാകുന്നതെന്ന സമരക്കാരുടെ ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. വ്യക്തമായ പഠനത്തിന് ശേഷമല്ലാതെ ഒരു പദ്ധതിയും ആര്‍ക്കും കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ വ്യക്തമായി മദ്രാസ് ഐഐടിയുള്‍പ്പെടെയുള്ള പല ഏജന്‍സികളുടെയും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

അതിലൊക്കെ നേരത്തെ ഇവരൊക്കെ തൃപ്തി പ്രകടിപ്പിച്ചതുമാണ്. ഇപ്പോഴെന്താണ് ഇങ്ങനെ തോന്നലുണ്ടായതെന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി വിശദീകരിച്ചു. അവിടുത്തെ ജനപ്രതിനിധികളും നാട്ടുകാരും ഒരുപാട് പ്രശ്നങ്ങള്‍ മുമ്പ് ഉന്നയിച്ചിരുന്നു. അത്തരം പ്രശ്നങ്ങളൊക്കെയും സമയബന്ധിതമായി പരിഹാരം കണ്ട് മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സമരം നടക്കുന്നത്. അതല്ല ആര്‍ക്കൊക്കെ ചര്‍ച്ച നടത്തണമെന്ന് തോന്നിയാലും ഞങ്ങള്‍ തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

Content Highlights: ahamed devarkovil, vizhinjam protest, response


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented