പുരാരേഖാ വകുപ്പില്‍ നിയമിക്കേണ്ടവരുടെ പേര് നിര്‍ദേശിച്ച് വകുപ്പുമന്ത്രി


ടി.ജി. ബേബിക്കുട്ടി

നിയമനങ്ങള്‍ സുതാര്യമായും ധനവകുപ്പ് നിബന്ധനപാലിച്ചും നടത്തണമെന്ന ഉദ്യോഗസ്ഥനിര്‍ദേശങ്ങള്‍ മറികടന്നാണ് മന്ത്രിയുടെ ഇടപെടല്‍.

അഹമ്മദ് ദേവർകോവിൽ | Photo - Mathrubhumi archives

തിരുവനന്തപുരം: പുരാരേഖാവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വകുപ്പുമന്ത്രിയുടെ ഇടപെടല്‍. കോഴിക്കോട് മേഖലാ ഓഫീസിന്റെ കുന്ദമംഗലം സബ്സെന്റര്‍, ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റര്‍ എന്നിവിടങ്ങളിലെ നിയമനത്തിനാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമിക്കേണ്ടവരുടെ പേരടക്കം നിര്‍ദേശിച്ചത്.

കുന്ദമംഗലം സബ്സെന്ററില്‍ ഓഫീസ് അറ്റന്‍ഡന്റ്, ലാസ്‌കര്‍ എന്നീ തസ്തികകളിലും ഇടുക്കിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലും ഇതനുസരിച്ച് നിയമനനിര്‍ദേശവും വകുപ്പ് പുറപ്പെടുവിച്ചു. മൂന്നുപേരുടെയും നിയമനങ്ങള്‍ സുതാര്യമായും ധനവകുപ്പ് നിബന്ധനപാലിച്ചും നടത്തണമെന്ന ഉദ്യോഗസ്ഥനിര്‍ദേശങ്ങള്‍ മറികടന്നാണ് മന്ത്രിയുടെ ഇടപെടല്‍. നിയമനം നടത്തുന്നതിന് ഡയറക്ടര്‍ക്ക് അനുമതി നല്‍കാന്‍ എപ്രില്‍ രണ്ടിന് മന്ത്രി ഇ-ഫയല്‍വഴി ഉത്തരവിടുകയായിരുന്നു.പുരാരേഖാവകുപ്പ് കുന്ദമംഗലം സബ്സെന്ററിലും ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്ററിലും ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇ-ഫയലുകളില്‍ നല്‍കിയ കുറിപ്പുകള്‍.

കോഴിക്കോട് ജില്ലയിലെ വിവിധ ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ള 25 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ശാശ്വതമൂല്യമുള്ള രേഖകള്‍ മാറ്റിസൂക്ഷിക്കുന്നതിനാണ് കുന്ദമംഗലം സബ്സെന്റര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനംതുടങ്ങാന്‍ പുരാരേഖാവകുപ്പ് തീരുമാനിച്ചത്. ഇടുക്കിയിലും ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യവും അംഗീകരിച്ച് ഉത്തരവിന് മന്ത്രി നിര്‍ദേശിച്ചു. എന്തുയോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇവരെ പരിഗണിച്ചതെന്ന് ഫയലുകളില്‍ വ്യക്തമല്ല. ഫയലുകള്‍ പരിശോധിച്ചശേഷമേ പ്രതികരിക്കാനാകൂവെന്ന് പുരാരേഖാവകുപ്പ് ഡയറക്ടര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

Content Highlights: Minister Ahamed Devarkovil appointments archives


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented