തൃശ്ശൂര്‍: മന്ത്രി എ.സി. മൊയ്തീന്‍ ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് മെഡിക്കല്‍ ബോര്‍ഡ്. എന്നാല്‍ ഹോം ക്വാറന്റീന്‍ വേണ്ടെന്നും തൃശ്ശൂര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കോവിഡ് രോഗികളുമായി ഇടപഴകിയെന്നായിരുന്നു മന്ത്രിക്കെതിരെയുള്ള ആരോപണം.

അത്യാവശ്യയാത്രകള്‍ മാത്രമേ പാടുള്ളൂവെന്നും മന്ത്രിക്ക്  നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രി വീടിനു പുറത്ത് ഇറങ്ങിയിരുന്നില്ല. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം വന്നാല്‍ അത് അതേപടി അനുസരിക്കുമെന്ന് നേരത്തെ തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു.

തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രി അടുത്ത് ഇടപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. മന്ത്രിയടക്കമുള്ളവര്‍ പ്രവാസികളുമായി സംസാരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

content highlights: minister ac moideen need not to go for quarantine says medical board