വി. അബ്ദുറഹ്മാൻ| Photo: Mathrubhumi News Screengrab
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യണം എന്നു തന്നെയാണ് തന്റെ പക്ഷമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ പ്രയാസമുണ്ടാക്കിയോ എന്ന ചോദ്യത്തിന് വിവാദം ആരുണ്ടാക്കി എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.
വിവാദത്തിന് തുടക്കം കുറിക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന ആളുകള്‍ തുടങ്ങുന്നു. സത്യത്തില്‍ അവര്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കിയതിനാലാണ് ഈ സ്ഥിതിയിലെത്തിയത്. വീണ്ടും അതിലേക്ക് പോകാതിരിക്കുന്നതാണ് ബുദ്ധിയെന്ന അഭിപ്രായം തനിക്കുണ്ടെന്നും ലീഗിനെ ലക്ഷ്യംവെച്ച് അബ്ദുറഹ്മാന്‍ പറഞ്ഞു.
കേരളത്തിലെ മുസ്‌ലിങ്ങള്‍ മുഴുവന്‍ മുസ്‌ലിം ലീഗുകാരാണെന്ന ഒരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട. അത് കഴിഞ്ഞ തിരഞ്ഞെടുപ്പ് തെളിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.
content highlights: minister abdurahman on chief minister pinarayi vijayan handling minority welfare portfolio
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..