മില്‍മ പാല്‍വില ഡിസംബര്‍ ഒന്നുമുതല്‍ വര്‍ധിച്ചേക്കും; 5 രൂപയില്‍ കുറയാത്ത വര്‍ധനയെന്ന് മന്ത്രി


'വിലവര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണുള്ളത്'

Representative image | Photo: Mathrubhumi

തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നുമുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. എത്രകൂട്ടണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മില്‍മയ്ക്ക് നല്‍കിയിട്ടില്ല. ലിറ്ററിന് 8.57 രൂപയുടെ വര്‍ധനവ് ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.

വിലവര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണുള്ളത്. അക്കാര്യത്തില്‍ അവര്‍ ഒരു ധാരണയില്‍ എത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വലിയ ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിലാകും വിലവര്‍ധനവെന്നും അവര്‍ പറഞ്ഞു.നിലവില്‍ ഇടക്കാല റിപ്പോര്‍ട്ടാണ് മില്‍മ നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായ റിപ്പോര്‍ട്ട് ലഭിച്ചാലെ മറ്റ് കാര്യങ്ങള്‍ പറയാന്‍ കഴിയൂ. അത് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലവര്‍ധനയില്‍ ഈ മാസം തന്നെ തീരുമാനം ഉണ്ടാകുമെന്നും അതിന് ശേഷം മില്‍മ തന്നെ പ്രഖ്യാപനം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. അഞ്ചുരൂപയില്‍ താഴേക്ക് പോകാത്തരീതിയിലായിരിക്കും വര്‍ധനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: milma milk rate hike from december 1st says minister j chinju rani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


minister p prasad

7 min

കര്‍ഷകരെ വിദേശത്തയച്ച് പുതിയ രീതികള്‍ പഠിക്കും, മലയാളി ഭക്ഷണ രീതി മാറ്റണം - മന്ത്രി പി. പ്രസാദ്

Nov 30, 2022

Most Commented