ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനമുണ്ടായി. രണ്ടു തവണ പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി 10.15 നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേപ്പറ്റി പരിശോധിച്ചു വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.

Content Highlights: Mild tremors felt near Idukki dam