തിരുവനന്തപുരം: തിരുവനന്തപുരം കണ്ണംമൂലയില്‍ ഒഴുക്കില്‍പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്.

ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പ്രദേശത്തെ ആമയിഴഞ്ചാല്‍ തോടില്‍ വെള്ളം കയറിയിരുന്നു. നെഹര്‍ദീപ് ഉള്‍പ്പെടുന്ന സംഘം വെള്ളത്തില്‍ നീന്തിക്കളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. 

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.  ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സ്‌കൂബ സംഘവും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.