പ്രതീകാത്മക ചിത്രം | Mathrubhumi
കൊല്ലം: കുണ്ടറയിലെ ബാറില്‍ അന്യസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്‍വീന്‍ രാജുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം.
ബാറിന്റെ സമയം കഴിഞ്ഞ് മദ്യം ആവശ്യപ്പെട്ട് എത്തിയ പര്‍വീന്‍ രാജുവുമായി ജീവനക്കാര്‍ വാക്ക് തര്‍ക്കത്തിലാവുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് കേസ്. മര്‍ദിച്ച ശേഷം ഇയാളെ റോഡിലേക്ക് തള്ളി. തുടര്‍ന്ന് പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
പര്‍വീന്‍ രാജുവിന് സാരമായി മര്‍ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് പോലീസ് നല്‍കന്ന സൂചന.
Content Highlights: Migrant labour murdered in Kollam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..